ഗിരിജ ചേച്ചിയും ഞാനും 11 [Aromal]

Posted by

ഗിരിജ ചേച്ചി ആ ഉള്ളിവട അല്‌പം കഴിച്ചു നോക്കിയിട്ട് പറഞ്ഞു.

“..ചെറിയ ചൂട്‌ ഉള്ളതുകൊണ്ടാ നല്ല രുചി തോന്നുന്നേ ചേച്ചീ……. തണുത്താലൊരു സുഖവില്ല…. ”

“…മ്മ്…..നേരാ പൊന്നൂ…..”

ഞാൻ ഗ്ലാസിൽ മിച്ചമുണ്ടായിരുന്ന ഫ്രഷ് ലൈമും ഒറ്റ വലിക്ക് കുടിച്ചു തീർത്തു ഗിരിജ ചേച്ചിയപ്പോളാണ് പകുതിയായത്.

“..പൊന്നൂന്റെ തീർന്നോ ഇത്ര പെട്ടെന്ന്… ”

“.മ്മ്…. ചേച്ചീടെ പകുതി ആയതേ ഉള്ളല്ലോ….. ”

“..ഹിഹിഹിഹി….. ഞാനിച്ചിരി പയ്യയേ കുടിക്കുന്നൊള്ളൂ….. ”

“..മതിയെന്നേ….. എനിക്കൊരു ധൃതിയുമില്ല… ”

ഫ്രഷ് ലൈം മുഴുവൻ കുടിച്ചതോടെ എന്റെ ദാഹമൊക്കെ മാറി ഞാൻ പിന്നെ ആ പാത്രത്തിൽ ഇരുന്ന ഉള്ളിവട എടുത്തു കഴിക്കാൻ തുടങ്ങി. ഉണ്ടാക്കിയിട്ട് അധിക നേരമാവാത്തതിനാൽ ചെറിയ ചൂടുണ്ട് സത്യം പറഞ്ഞാൽ ചൂടുണ്ടെങ്കിലേ ഉള്ളിവട കഴിക്കാൻ ഒരു രസമുള്ളൂ.

“..ഇനിയെന്നാ ചേച്ചീ നമുക്കിതുപോലെ വരാൻ പറ്റുന്നേ…. ”

“..എന്തേലും ആവശ്യമൊള്ളപ്പോ നമുക്കിത് പോലെ വരാം… .. ”

ഗിരിജ ചേച്ചിയും ഗ്ലാസ്സിലുണ്ടായിരുന്ന ഫ്രഷ് ലൈം മുഴുവൻ കുടിച്ചിട്ട് വീണ്ടും ഉള്ളിവട കഴിക്കാൻ തുടങ്ങി.

“……..ഇനിയെന്റെ ഗിരിജ ചേച്ചി സ്വർണ്ണ പാദസരമൊക്കെയിട്ടൊന്നു വിലസുവല്ലോ…… ”

“….എന്റെ പൊന്നു വേണം അതെന്റെ കാലിലിട്ടു തരാൻ….. ”

“…മ്മ്….. അതിനിയെന്നാ പറ്റുന്നേ ചേച്ചീ….. അങ്ങേരെങ്ങോട്ടേലും പോകാതെ ഒന്നും നടക്കില്ലലോ…. ”

“…അതിനൊക്കെ എപ്പോളേലും നമുക്കവസരം കിട്ടും പൊന്നൂ…… അതുവരെ ഞാനിതു കയ്യിൽ വെച്ചാ പോരെ… ”

“..മതി ചേച്ചീ….. ..ഇനി ഞാനതിനു വേണ്ടി കാത്തിരിക്കണല്ലോ….. ”

“…ഹിഹിഹിഹി…… അതൊക്കെ വേണം … ”

“…ശോ… അതിനി എന്നു പറ്റുവോ….. ”

ഞാനൊരു നെടു വീർപ്പോടെ പറഞ്ഞു ഗിരിജ ചേച്ചിക്കെന്റെ മുഖഭാവം കണ്ടപ്പോൾ ചിരി വന്നു .

“..ഇനിയെന്നാ പൊന്നൂസിന് വേണ്ടേ…. ”

ഞാനാ ഉള്ളിവട കഴിച്ചു കഴിഞ്ഞപ്പോളേക്കും ഗിരിജ ചേച്ചി ചോദിച്ചു.

“..മതി ചേച്ചീ….. ഇപ്പോ തന്നെ വയറ് നിറഞ്ഞു…. ചേച്ചിക്കിനിയെന്നാ വേണ്ടേ കഴിക്കാൻ…. ”

“എനിക്കും മതി പൊന്നൂ…… എന്റെ വയറും നിറഞ്ഞു……. നമുക്കെന്നാ എന്തേലും വാങ്ങിക്കോണ്ടു പോയാലോ…. അതാവുമ്പോ മോനും കൊടുക്കാം…… പൊന്നൂന് എന്നാ വേണ്ടേ…. ”

Leave a Reply

Your email address will not be published. Required fields are marked *