ഗിരിജ ചേച്ചിയും ഞാനും 11 [Aromal]

Posted by

പന്ത്രണ്ടര ആവുന്നതേ ഉള്ളൂ. ഞാനെന്തായാലും ഗിരിജ ചേച്ചി വരുമ്പോളേക്കും ചോറൊക്കെ ഉണ്ടിട്ട് റെഡി ആയി നിന്നേക്കാമെന്നു വെച്ചു. അമ്മ രാവിലെ ചോറും കറിയുമൊക്കെ ഉണ്ടാക്കിയിട്ടാണ് ജോലിക്ക് പോകുന്നത്. ഞാനടുക്കളയിൽ ചെന്ന് ചോറും കറിയുമൊക്കെ വിളമ്പി കഴിച്ചു. ഞാൻ ചോറൊക്കെ ഉണ്ട് കഴിഞ്ഞിട്ട് വീടിന്റെ തിണ്ണയിലേക്ക് വന്ന് ഗിരിജ ചേച്ചി അവിടെയെങ്ങാനും ഉണ്ടോയെന്ന് നോക്കി പക്ഷെ ഗിരിജ ചേച്ചീനെ അവിടെയെങ്ങും കണ്ടില്ല പുള്ളിക്കാരൻ തിണ്ണയിലിരിക്കുന്നുണ്ട് എന്നെ കണ്ടതോടെ അങ്ങോട്ട് വരാൻ പുള്ളി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ വീടിന്റെ മുൻവശത്തെ കതക് ചാരിയിട്ടിട്ട് അങ്ങോട്ട് പോയി.

“ചോറുണ്ടാരുന്നോ പൊന്നൂസേ….. ”

“..ആം… ഇപ്പോ ഉണ്ടതേയൊള്ളൂ…. ”

“..അതെന്തിനാ പൊന്നൂസേ….. ഇവിടെന്നു ഉണ്ണാരുന്നല്ലോ….. ”

“..ഓഹ്…… അത് സാരവില്ലന്നേ….. ഗിരിജ ചേച്ചിയെന്തിയേ…… ”

“…അവള് അകത്തു ഒരുങ്ങുന്നുണ്ട് …. ”

ഞങ്ങളുടെ വർത്തമാനം കേട്ടപ്പോ ഗിരിജ ചേച്ചി അകത്തു നിന്നു തിണ്ണയിലേക്ക് ഇറങ്ങി വന്നു. ഒരു ചാര നിറമുള്ള ചുരിദാറും ചുമന്ന നിറമുള്ള പാന്റുമാണ് ഗിരിജ ചേച്ചി ഇട്ടിരുന്നത്. ചുരിദാറിന്റെ താഴ് ഭാഗത്തും കയ്യുടെ ഭാഗത്തുമായി ചെറിയ ഡിസൈൻ ഒക്കെയുണ്ട് ഒരുങ്ങുന്നതിന്റെ ഇടയിൽ ആയതുകൊണ്ട് തന്നെ ഗിരിജ ചേച്ചി ഷാൾ ഇല്ലാതെയാണ് തിണ്ണയിലേക്ക് വന്നത്.

” …. ഞാനിപ്പോ പൊന്നൂസിനെ ചോറുണ്ണാൻ വിളിക്കാൻ അങ്ങോട്ട് വരാൻ തൊടങ്ങുവാരുന്നു….. ”

ഗിരിജ ചേച്ചി എന്നെ കണ്ട മാത്രയിൽ പറഞ്ഞു.

“..ഞാൻ വീട്ടീന്ന് ഉണ്ടാരുന്നു ചേച്ചീ…. ”

“ശോ…… അതെന്തിനാ പൊന്നൂസേ…. ഇവിടെന്നു ഉണ്ണാരുന്നല്ലോ…. ”

“ഓ…. അത് സാരവില്ല ചേച്ചീ…… ”

” എന്നാലും ഇച്ചിരി കഴിക്കാനേ……. ”

” വയറിപ്പോ തന്നെ നിറഞ്ഞിരിക്കുവാ ചേച്ചീ ഇനി വെല്ലോം തിന്നണമെങ്കിൽ കുറച്ചു നേരം കഴിയണം… ”

“..എടീ നീ പോരുന്ന വഴിക്ക് പൊന്നൂസിന് തിന്നാനൊക്കെ വെല്ലോം വാങ്ങി കൊടുത്തോണം…..ഒന്നുവല്ലെങ്കിലും ഈ നട്ടുച്ചക്ക് നിന്റെ കൂടെ വരുന്നതല്ലേ…… ”

പുള്ളിക്കാരൻ ഗിരിജ ചേച്ചിയോടായി പറഞ്ഞു.
“..അതൊക്കെ ഞാൻ പൊന്നൂസിന് മേടിച്ചു കൊടുത്തോളാം….. നിങ്ങളതോർത്ത് വിഷമിക്കണ്ട…. ”

ഗിരിജ ചേച്ചി ഒരു പുച്ഛ ഭാവത്തിൽ പുള്ളിക്കാരനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *