ബസിൽ കേറി ടൗണിൽ ചെന്നിറങ്ങണം….പിന്നെ തിരിച്ചവിടെന്ന് ഇങ്ങോട്ട് ബസ് കേറണം എന്നിട്ട് പിന്നേം ഞാനിങ്ങോട്ട് നടക്കണം…. അതിലും ഭേദം എനിക്ക് പൊന്നൂന്റെ ബൈക്കിൽ കേറി പോയാ പോരെ…… ”
“…..അത് സാരവില്ലന്നേ…… ഞാൻ വന്നോളാം…… നാളെ പ്രത്യേകിച്ച് പരുപാടിയൊന്നുമില്ലല്ലോ ”
“….പൊന്നൂസേ ഇവളെ കൊണ്ടുപോകുവാണെങ്കിൽ വയറ് നിറച്ച് തിന്നാനൊക്കെ വെല്ലോം മേടിച്ചു തരാൻ പറഞ്ഞോണം….. വണ്ടീൽ പെട്രോളും അടിപ്പിച്ചോണം……. അങ്ങനെ വെറുതെ ഓസിൽ ഇവളെ കൊണ്ടുപോകണ്ട…… ”
പുള്ളിക്കാരൻ ഗിരിജ ചേച്ചിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“….അതൊക്കെ എനിക്കറിയാം…… നിങ്ങളായിട്ട് എന്നെ പഠിപ്പിക്കണ്ട….. ”
അങ്ങേരുടെ വർത്തമാനം ഗിരിജ ചേച്ചിക്ക് അത്ര പിടിച്ചില്ല അത് കൊണ്ട് തന്നെ അല്‌പം ദേഷ്യത്തോടെയാണ് ഗിരിജ ചേച്ചിയതിനു മറുപടി കൊടുത്തത്.
“…മ്മ്…..ഇതൊക്കെ കണ്ടാ മതി….. ”
പുള്ളിക്കാരൻ ഗിരിജ ചേച്ചിയെ ഒരു പുച്ഛ ഭാവത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു. ഗിരിജ ചേച്ചിയോട് ഇടക്കിടക്ക് പൈസ ചോദിക്കുമ്പോ കൊടുക്കാത്തതിന്റെ കലിപ്പാണ് പുള്ളിക്ക് ഗിരിജ ചേച്ചിയോട്. അതുകൊണ്ടാണ് പുള്ളിക്കാരൻ ഗിരിജ ചേച്ചീനെ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നത്. ഗിരിജ ചേച്ചിക്ക് പൈസയൊക്കെ ചിലവാക്കാൻ ഭയങ്കര മടിയാണെന്നാണ് അങ്ങേരുടെ ധാരണ കാരണം ഗിരിജ ചേച്ചി പുള്ളിക്കാരന് ചുമ്മാ പൈസയൊന്നും കൊടുക്കാറില്ലല്ലോ… എന്റെ കൂടെ പോരുവാണേൽ ഗിരിജ ചേച്ചിക്ക് കാശു മുടക്കൊന്നും ഇല്ലാതെ പോയിട്ട് വരാവല്ലോ ഞാനാണെങ്കിൽ ഗിരിജ ചേച്ചീടെ കയ്യീന്ന് ഒന്നും വാങ്ങില്ലെന്ന് പുള്ളിക്കറിയാം അതുകൊണ്ടാണ് എന്നോട് എല്ലാം ഗിരിജ ചേച്ചിയോട് നിർബന്ധിച്ചു മേടിച്ചോണം എന്നു പറഞ്ഞത്.
“….പൊന്നൂസേ….. ഞാനൊന്നു കെടക്കാൻ പോകുവാ……നല്ല ക്ഷീണം……പൊന്നൂസ് കൊറച്ച് കഴിഞ്ഞിട്ട് പോയാ മതി കേട്ടോ….. ഇപ്പോ ചെന്നാലും വീട്ടിൽ തന്നെയിരിക്കണ്ടേ ”
“….മ്മ്…. ”
പുള്ളിക്കാരനെന്നോട് പറഞ്ഞിട്ട് കസേരയിൽ നിന്നെണീറ്റ് അകത്തേക്ക് പോയി. അങ്ങേര് അകത്തേക്ക് പോയ പുറകെ ഗിരിജ ചേച്ചിയവിടെ ഇരുന്നുകൊണ്ട് പുള്ളീനെ പുറകിൽ നിന്ന് കോക്രി കാണിച്ചു എനിക്കതു കണ്ടപ്പോൾ ചിരി വന്നു.
“…വേറെ പണിയൊന്നുമില്ലലോ….. കുടീം കഴിഞ്ഞ് ചുമ്മാ കേറിക്കെടന്ന് ഉറങ്ങിയാ പോരെ…..”
ഗിരിജ ചേച്ചി പതുക്കെയെന്നോട് പറഞ്ഞു. പുള്ളിക്കാരൻ കിടക്കാൻ വേണ്ടി അകത്തേക്ക് പോയതോടു കൂടി ഞാനും ഗിരിജ ചേച്ചിയും വീണ്ടും തിണ്ണയിലൊറ്റക്കായി അതെന്തായാലും ഒരു കണക്കിന് നന്നായി ഗിരിജ ചേച്ചിയോട് കുറച്ചു നേരം ഒറ്റക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാവല്ലോ ഗിരിജ ചേച്ചീടെ മോൻ ഇതൊന്നും ശ്രദ്ധിക്കാതെ മുറ്റത്തൂടെ റിമോട്ട് കാറും ഓടിച്ച്