❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Posted by

‘ഞാനെന്നേ മരിച്ചു അപ്പൂ, നീ വിട്ടുപോയപ്പോൾ തന്നെ’ അഞ്ജലി മുഖം പൊത്തി കരഞ്ഞു.

കുറച്ചു നേരം അപ്പു മിണ്ടാതെയിരുന്നു. എന്നിട്ട് അവളുടെ അടുത്തെത്തി അവളെ ആശ്വസിപ്പിച്ചു.

‘ പോ അഞ്ജലീ പോ…ഇത് നിന്റെ സ്ഥലമല്ല.,,,’ അവൻ അവളോടു പറഞ്ഞു.

കുറച്ചു നേരം അഞ്ജലി കരഞ്ഞു.’ശരി ഞാൻ പോയേക്കാം ഗദ്ഗദത്തോടെ അവൾ പറഞ്ഞു. പക്ഷേ ഈയൊരു രാത്രി , ഈയൊരു രാത്രി എന്റെ അപ്പു എന്നോടൊത്ത് കഴിയണം’ അവൾ കേണൂ.

‘സാധ്യമല്ല’ അപ്പു വെട്ടിത്തുറന്നു പറഞ്ഞു.

‘വേണം അപ്പു ഇന്നു മാത്രം, നമ്മൾ തമ്മിൽ നീ പേടിക്കുന്നതുപോലെയൊന്നും സംഭവിക്കില്ല’ അഞ്ജലി വീണ്ടും കേണപേക്ഷിച്ചു.

അപ്പുവിന്റെ ഹൃദയം അലിഞ്ഞു. എത്ര വലിയ സന്ന്യാസിയാണെങ്കിലും ഇതായിരുന്നു താൻ തേടിയ സ്നേഹം, അവൾ പൊട്ടിക്കരയുകയാണ്.അവനു സഹിച്ചില്ല.

അവൻ മൗനം തുടർന്നു,സമ്മതമെന്ന് അറിയിക്കുന്ന മൗനം.അവളതു വേഗം തിരിച്ചറിഞ്ഞു.

ഇന്ന് ഒരു രാത്രി..വീണ്ടും അവൾ കെഞ്ചലിന്റെ സ്വരത്തിൽ പറഞ്ഞു. അവൻ തലയാട്ടി.ലോകം പിടിച്ചടക്കിയ സന്തോഷമുണ്ടായിരുന്നു അഞ്ജലിയുടെ മുഖത്ത്.
അപ്പു അവളെ ശ്രദ്ധയോടെ നോക്കുകയായിരുന്നു. ഒരു ദേവതയെപ്പോലെയുള്ള അവളുടെ സൗന്ദര്യം പൊയ്പ്പോയിരുന്നു. അവളുടെ മുഖത്തു ദുഖം ഘനീഭവിച്ചു കിടക്കുന്നത് അടുത്തറിയാമായിരുന്നു.

അവരിരുവരും കഥകൾ പറഞ്ഞിരുന്നു.ഹരികുമാരമേനോന്റെയും അച്ഛമ്മയുടെയും മരണവിവരം അവളവനോടു പറഞ്ഞു.

ഞാനറിഞ്ഞിരുന്നു അഞ്ജലി, രോഹൻ അറിയിക്കുന്നുണ്ടായിരുന്നു. എല്ലാം. അവൻ പറഞ്ഞു.

കാറ്റ് അഞ്ജലിയുടെ തലമുടിയിൽ തലോടി. അവൾ എഴുന്നേറ്റ് അപ്പുവിനു സമീപം വന്നു.അവന്റെ നെഞ്ചിൽ അഞ്ജലി കൈയമർത്തി.

‘അപ്പൂ, എന്നോടൊപ്പം നാട്ടിലേക്കു വരുമോ…’ അവൾ വീണ്ടും കെഞ്ചി ചോദിച്ചു.

അപ്പു വീണ്ടും അസ്വസ്ഥനായി.’പറ്റില്ലെന്നു പറഞ്ഞില്ലേ അഞ്ജലീ,പിന്നെയുമെന്തിനാ ചോദിക്കുന്നേ’ അവൻ മുഖം വെട്ടിച്ചുകൊണ്ടു ചോദിച്ചു.

ഒരു നിമിഷം അഞ്ജലി പതർച്ചയോടെ നിന്നു.

‘കിടക്കാം’ അവൾ പറഞ്ഞു. അപ്പു ഒന്നും മിണ്ടിയില്ല.

അവരിരുവരും കിടപ്പുമുറിയിലേക്കു നടന്നു.മുറിയിലേ വലിയ കട്ടിൽ.അപ്പു മുറിയിലുണ്ടായിരുന്ന സെറ്റിയിൽ കിടക്കാൻ ഭാവിച്ചു.

‘കട്ടിലിൽ കിടക്കാം മാഷേ ഞാൻ പിടിച്ചു തിന്നുകയൊന്നുമില്ല,’ അവൾ പറഞ്ഞു.
ഒരു നിമിഷം സന്ദേഹത്തോടെ നോക്കിയ ശേഷം അവൻ കട്ടിലിലേക്കു കിടന്നു. അഞ്ജലി സമീപം കിടന്നു.

രാത്രിയുടെ യാമങ്ങൾ പതിയെ പിന്നിട്ടു. അപ്പുവിന് ഉറക്കം വന്നില്ല. അഞ്ജലിയുടെ ചുടുനിശ്വാസങ്ങൾ അവനു കേൾക്കാമായിരുന്നു.കുത്തുന്ന തണുപ്പ്, കട്ടിക്കമ്പിളിപ്പുതപ്പിനെയും കടന്ന് അവന്‌റെ ശരീരത്തിൽ തൊട്ടു.

Leave a Reply

Your email address will not be published. Required fields are marked *