യോദ്ധാവ് [Romantic idiot]

Posted by

“ഹേയ് ഇവിടെ വന്നെ ” ഹരിയേട്ടന്റെ  റൂമിൽ കയറാൻ പോയ അവളെ അഖി വിളിച്ചു.

പേടിച്ചുകൊണ്ട്   അവൾ വരുബോളും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്.

“എന്താ ചേട്ടാ ”

അഖി : നിന്റെ പേര് എന്താ ?

“അന്ന ”

വൈശാഖ് : അന്ന എന്ന് മാത്രം ഒള്ളു തലയും വാലും ഒന്നും ഇല്ലേ.

“അന്ന ജോസഫ് ”

അഖി : അത് എന്താടി നിനക്ക് നേരത്തെ തന്നെ പറഞ്ഞാല്. വന്നപ്പോൾ തന്നെ ഇത്ര അഹങ്കാരമോ

അഖി പണി തുടങ്ങി.

അഖി : നിന്നോട് ചോദിച്ചത്  കേട്ടില്ല ?

അവൾ നിന്ന് വിയർക്കാൻ തുടങ്ങി.

“സോറി ചേട്ടാ  പേടിച്ചിട്ട് വിട്ട് പോയതാ ”

അത് പറഞ്ഞപ്പോ ഉള്ള അവളുടെ ഭാവം കണ്ട് ഞങ്ങൾ മൂന്ന് പേർക്കും ചിരിപൊട്ടി.

എന്നാൽ അത് പുറത്ത് കാണിക്കാതെ കടിച്ചു പിടിച്ചു ഞങ്ങൾ നിന്നു.

“നിനക്ക് ലവർ ഉണ്ടോ ”

“ഇല്ല ”

“ഐയോ അത് കഷ്ടം ആയാലോ അഖി ഇനി നമ്മൾ എന്താ ചെയുക  😉”

അഖി : ലവർ ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് ലവർ ഉണ്ടാക്കി കൊടുകാം.

“വൈശാഖ് നിനക്ക് ഇവളുടെ ലവർ ആകാൻ താല്പര്യം ആണോ ? ”

വൈശാഖ് : എനിക്ക്   നൂറുവട്ടം  സമ്മതം ആണ്.

“എന്നാൽ മോൾ അവനെ പ്രൊപ്പോസ് ചെയ്തേ ”

അവൾ എന്നെ തന്നെ നോക്കി നിന്നു.

അഖി : പിന്നെ ഈ പ്രൊപ്പോസ് എന്ന് പറഞ്ഞാൽ  വെറുതെ i love you എന്നല്ല  പറയേണ്ടത്. നിന്റെ പ്രൊപോസൽ കേട്ട് ഇവന് നിന്നെ ഇഷ്ടം ആകണം . സൊ കുറച്ച് കവികമായി തന്നെ  പറയണം.

ഞാൻ ഒരു പേന അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങിച്  എന്തിനാ എന്ന മട്ടിൽ എന്നെ  നോക്കി.

“ഇവിടെ പ്രപ്പോസ്  ചെയ്യാൻ പൂവ് ഒന്നും ഇല്ല തല്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്.”

അഖി : എന്തടി നിനക്ക് ചെയ്യാൻ പറ്റിലെ ?

അവൾ പേടിച്ച് വൈശാക്കിന്റെ നേരെ  തിരിഞ്ഞ്. എന്തോ ആലോചിച്ചു നിന്നു.

അഖി : എന്താടി ആലോചിക്കുന്നത് ?

“അത്…. അത്….. എനിക്ക് ഈ ചേട്ടനെ കണ്ടിട്ട് പ്രൊപ്പോസ് ചെയ്യാൻ ഒരു ഫിലീഗും വരുന്നില്ല. ”

വൈശാക്കിന്റെ പ്ലിങിയ മുഖം കണ്ട് എനിക്കും അഖിക്കും ചിരി വന്നെകിലും ഞങ്ങൾ അത് പിടിച്ചു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *