യോദ്ധാവ് [Romantic idiot]

Posted by

അവൾ പതുക്കെ ആണ് പറഞ്ഞതെങ്കിലും ഞാൻ അത് കേട്ടിരുന്നു.

“പിന്നെ താൻ ഒരു ഫ്രണ്ട് എന്ന രീതിയിൽ ക്ലോസ് ആയി ഇടപഴുക്കുന്നത്  കൊണ്ട് എനിക്ക് ഒരു കുഴപ്പമില്ല. ”

“ഫ്രണ്ട് മാത്രം ആകാൻ എനിക്ക് പറ്റില്ല. ”

“താൻ എന്തെകിലും പറഞ്ഞോ ”

“എനിക്ക് ഫ്രണ്ട് ആകാൻ ഇഷ്ടം ആണെന്ന് പറഞ്ഞതാണ്. ”

“ഹാ ”

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

വൈകിട്ട് എല്ലാവരും ഒപ്പം ഞാനും ഇറങ്ങി.

“ചേട്ടായി അപ്പോൾ നാളെ കാണാം ”

എന്ന് പറഞ്ഞു അന്ന സോന ഒപ്പം പോയി.

“ഡാ അവൾ വിഷയക്കാരി ആണെന്ന് തോന്നുനില്ല. ”

“പക്ഷേ അവൾക്ക് എന്നോട് എന്തോ ഒരിത് ഉണ്ട് ”

“എന്തോ ഒരിത് ഒന്നും അല്ല പ്രേമം ആണ് മോനെ ”

“നിനക്ക് ഞാൻ വെറുതെ നടക്കുന്നത് സഹിക്കുന്നിലലെ. ”

“അവൾ നല്ല കുട്ടി ആടാ വെറുതെ മിസ്സ്‌ ചെയ്യണ്ട എന്ന് വച്ച് പറഞ്ഞതാ ”

“എനിക്ക് അവളെ കാണുമ്പോൾ പ്രേമം എന്നൊരു ഫീലേ  വരുന്നില്ല. ”

“പക്ഷേ എനിക്ക് അവളെ ഇഷ്ടപെട്ടു. അത് പ്രേമം അല്ലെന്ന് മാത്രം . ”

“ആ ഇഷ്ടം മതി  അവൾ അത്  പ്രേമം ആക്കി മാറ്റിക്കൊള്ളും ”

“അതിന് സാധ്യത ഇല്ല. ”

എന്നോട് യാത്ര പറഞ്ഞു ശ്രേയ പോയി. ഞാൻ കാർ എടുക്കാൻ പോകുമ്പോൾ ആണ് ഹരിയേട്ടൻ വരുന്നത്

“എന്താ ഹരിയേട്ടാ നല്ല ഹാപ്പി ആണലോ ?

എന്താ കാര്യം ? ”

“ഒരു ബിയർ അടിച്ചിട്ട് സംസാരിച്ചാൽ പോരെ ”

“മതി ”

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

“ഇനി കാര്യം പറ  ”

ബിയർ ഒരു സിപ്പ് വലിച്ചിട്ടു ഞാൻ ഹരിയേട്ടനോട് ചോദിച്ചു.

“ടാ ഞാൻ അധികനാൾ ഇനി ഇവിടെ ഉണ്ടാകില്ല. ”

“എന്താ…?   എന്ത്പറ്റി….? ”

“നീ  ടെൻഷൻ അടിക്കണ്ട എനിക്ക് ഒരു പ്രശ്നവും ഇല്ല ”

“പിന്നെ ”

എനിക്ക് പ്രൊമോഷൻ കിട്ടി ഹെഡ് ഓഫീസിലേക്ക്

” 😲 കാര്യം… !  അതിന്റെ  ചെലവ് ഈ ബീറിൽ ഒന്നും ഒതുക്കാൻ പറ്റില്ല. ”

“ടാ ഒഫീഷ്യൽ ആയി എനിക്ക് ലെറ്റർ ഒന്നും  കിട്ടിയിട്ടില്ല. ”

Leave a Reply

Your email address will not be published. Required fields are marked *