യോദ്ധാവ് [Romantic idiot]

Posted by

“അവൾ ഇന്നസെന്റ് ഒക്കെ തന്നെയാ പക്ഷേ എന്നോടുള്ള അപ്പ്രോച്ച് അത്ര ശരിയല്ല.അവളുടെ നോട്ടവും സംസാരവും ഒന്നും ശരിയല്ല  ”

“രാവിലെ തന്നെ കണ്ടില്ലെ എന്നെ കിസ്സ് അടിക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ചെയ്യാൻ വന്നത്. ”

അഖി : അത് അവൾ അപ്പോൾ പേടിച്ചിട്ടാകും

“ഒന്നുപോട ഫസ്റ്റ് തവണ വന്നത് ഒക്കെ ഞാൻ പുറകോട്ട് പോയപ്പോൾ പിന്നയും വന്നതോ ”

വൈശാഖ് : അത് നീ പറഞ്ഞത് ശരിയാ.

പക്ഷേ അത് വച്ച് അവളുടെ സ്വഭാവത്തെ ഒന്നും പറയണ്ട.

പിന്നെ നിന്റെ അടുത്ത് മാത്രം ആണ് അവൾ ഇങ്ങനെ ഒക്കെ   പെരുമാറുന്നത് . അത് അസുഖം  വേറെ ആണ്.

അഖി : എന്ത്

വൈശാഖ് : ലൗ… കാതൽ…. പ്രേമം  എന്നൊക്കെ അതിനെ പറയും.

“അത് നല്ല അടികിട്ടിയാൽ മാറുന്ന അസുഖം ആണ്. ”

വൈശാഖ് : അടികൊടുക്കാണോ  കിസ്സ് കൊടുക്കന്നോ   എന്നൊക്കെ നിന്റെ ഇഷ്ടമാണ്. ഒന്ന് പറയാം അവൾ ഒരു നല്ല കുട്ടിയാണ്.

“അവൾ എന്തായാലും കൊള്ളാം .  വന്ന അന്ന് തന്നെ നിന്നെ ഒക്കെ കൊണ്ട് അവളെ സപ്പോർട്ട് ചെയ്തു പറയിപ്പിച്ചിലെ. ”

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

“അതെ ചേട്ടായി ഇത് ഒക്കെ ശരി ആന്നോ എന്ന് നോക്കുമോ  ”

അവൾ കംപ്ലീറ്റ് ചെയ്ത ഫയൽ കൊണ്ടു വന്ന് ചോദിച്ചു.

“അതെ ഞാൻ ക്ലോസ് ആയി ഇടപഴകിയത് കൊണ്ടന്നോ ശ്രേയ ചേച്ചി ലവർ ആണെന്ന് നുണ  പറഞ്ഞത്. ”

ഫയൽ നോക്കി കൊണ്ടിരുന്ന എന്നോട് അന്ന ചോദിച്ചു.

“അത് നുണ ഒന്നും അല്ല സത്യം ആണ് അവൾ പറഞ്ഞിട്ടും വിശ്വസം ആയില്ലേ. ”

“എന്റെ അടുത്ത് സോന ചേച്ചി പറഞ്ഞു നിങ്ങൾ  ബെസ്റ്റ് ഫ്രണ്ട്‌സ് അന്നെന്നു ,  ശ്രേയ ചേച്ചിയുടെ കല്യാണം അടുത്ത മാസം ആണെന്നും. ”

പണി പാളി…….   !

“ഞാൻ സംസാരിക്കുന്നത്  ഇഷ്ടം ഇല്ലെങ്കിൽ പറഞ്ഞാൽ മതി. അതിന് ഇങ്ങനെ നുണ പറയണം എന്നില്ല. ”

“ഞാൻ തന്റെ അടുത്ത് നുണ ഒന്നും പറഞ്ഞിട്ടില്ല. ”

“പിന്നെ നിങ്ങൾ ലവ് ആണെന്നും കല്യാണം കഴിക്കാൻ പോക്കുന്നെന്നും പറഞ്ഞതോ ? ”

“ഞാൻ ഒരിക്കലും ഞങ്ങൾ ലവർ ആണെന്ന് പറഞ്ഞട്ടില്ല. ഞങ്ങൾ ഇഷ്ടത്തിലാണെന്ന്  ആണ് പറഞ്ഞത്. ”

“ഇഷ്ടം എന്ന് വച്ചാൽ ലൗ എന്നല്ല. പിന്നെ അടുത്ത മാസം കല്യാണം ആണെന്നാണ് പറഞ്ഞത്. ഞങ്ങളുടെ കല്യാണം ആണെന്ന് പറഞ്ഞില്ല. ”

“പെരുങ്കള്ളൻ തന്നെ…. ! കക്കാൻ മാത്രം എല്ലാ നിൽക്കാനും അറിയാം. ”

Leave a Reply

Your email address will not be published. Required fields are marked *