യോദ്ധാവ് [Romantic idiot]

Posted by

“അതെ താൻ ഇങ്ങനെ എന്നെ മുട്ടി ഉരുമ്മി നില്കുന്നത് ഒന്നും ശ്രേയ കാണണ്ട ” സിസ്റ്റത്തിൽ വർക്ക്‌ ചെയുന്ന ശ്രേയയെ നോക്കി ഞാൻ പറഞ്ഞു.

“എന്താ ”

“അവൾ  ഒടുക്കത്തെ  പോസ്സിസിവ് ആണ്.

എങ്ങനെ റിയാറ്റ്   ചെയ്യും എന്ന് പറയാൻ പറ്റില്ല. ”

“എന്തിനു ”

“എടോ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് ”

അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി

“പിന്നെ നുണ ”

“നുണയോ …….  ശ്രേയാ  ” ഞാൻ ശ്രെയയെ വിളിച്ചു

“എന്താടാ ”

“ഒന്നുമില്ല  ഒന്ന് പരിചപ്പെടുത്താൻ വിളിച്ചതാ”

“ഇതാണോ പുതിയ ട്രെയിനീ ”

“ഹാ”

“ഹായ് ചേച്ചി ഞാൻ അന്ന ”

“ശ്രേയ ”

അവർ പരസ്പരം ഷേക്ക്‌ ഹാൻഡ് ചെയ്തു.

“ശ്രേയ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അന്ന വിശ്വസിക്കുന്നില്ല”

സത്യം ആണോ എന്ന് അറിയാൻ അന്ന ശ്രെയയെ നോക്കി.

ഞാൻ ശ്രെയയെ കണ്ണിറുക്കി കാണിച്ചു  😉.

“അത് എന്താ അന്ന വിശ്വസിക്കാത്തത് ഞങ്ങളെ കണ്ടാൽ ലോവേർസ് ആണെന്ന് തോന്നിലെ ”

അന്ന മങ്ങിയ മുഖത്ത്  ചിരി വരുത്തി.

“എനിക്ക് അറിയില്ലായിരുന്നു അതാ “😞

“എന്നാൽ അറിഞ്ഞുവച്ചോ  അന്ന  ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലും ആണ് അടുത്ത മാസം കല്യാണവും ആണ് അല്ലെ ശ്രേയ ”

“ഹാ ”

” എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഞാൻ  പോട്ടെ.  ഇനി  സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല😓”

അന്ന ഫയൽ എടുത്ത് അവളുടെ ഡെസ്കിൽ പോയി.

“എന്തിനാടാ പിശാശേ  അതിന്റെ അടുത്ത് നുണ പറഞ്ഞത് ”

“അവൾ വന്നപ്പോൾ തന്നെ  ഒട്ടാൻ  നിൽകുവാ ഇപ്പോൾ ഒരു ഗ്യാപ് ഇട്ടില്ലെങ്കിൽ പണിയാ ”

“കണ്ടിട്ട് പാവം കുട്ടിയാണെന്ന് തോന്നുന്നു.”

“അതാ ഞാൻ അധികം അടിപ്പിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *