വീട്ടിലേക്ക് എത്താൻ ആയപ്പോഴേക്കും വണ്ടി റോഡിന്റെ എഡ്ജ് ഇറങ്ങി ഞാനും ഇത്തയും ചെറുതായി ഒന്ന് വീണു.
ഇത്ത വീണത് എന്റെ മേലായത്കൊണ്ട് ഒന്നും സംഭവിച്ചില്ല എനിക്ക് എന്റെ മുതുകും ഇടത് കാലിന്റെ തുടയിലും സാരമല്ലാത്ത വേദന ഉണ്ടായിരുന്നു. ഞാൻ പെട്ടന്ന് എണീറ്റ് ഇത്തയെ എണീപ്പിച്ചു.
ഇത്ത ആകെ ഒന്ന് പേടിച്ചിട്ടുണ്ട് ഞാൻ ശകാരിക്കാൻ ഒന്നും പോയില്ല.
ഞാൻ : “ഇങ്ങൾക്ക് വല്ലതും പറ്റിയോ ”
ഇത്ത പെട്ടന്ന് ഒരു മറുപടി തരാതെ ഇല്ലെന്ന് പറഞ്ഞു.
ഇത്ത: “നിനക്ക് എന്തേലും പറ്റിയോ ഡാ ”
“അത് വീട്ടിൽ ചെന്ന് നോക്കീട്ട് പറയാം”
എന്നും പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു വീട്ടിലെത്തി.