പെട്ടെന്നാണ് ആദി പിരിഞ്ഞു പോകുന്ന കൂട്ടത്തിൽ അർജുനെട്ടനെ കണ്ടത് …
ആദി വേഗം തന്നെ ഓടി …. അർജുനേട്ടൻ്റെ അടുത്തൊട്ട് ….
അടുത്ത് എത്തിയതും …
ആദിക്ക് മനസിലായി അർജുനേട്ടൻ തന്നെ കണ്ടിട്ടില്ലെന്ന് ..
ആദി പതിയെ പതിയെ …. പിന്നാലെ നടന്ന് …
പെട്ടന്ന് അർജുനേട്ടൻ്റെ ചെവിയിൽ ട്ടോ …. എന്ന് ശബ്ദത്തോടെ അലറി …
അർജുനേട്ടൻ പേടിച്ചു തിരിഞ്ഞു …
ആദിയെ കണ്ടതും അർജുനേട്ടൻ ഒരു ദീർഘശ്വാസം എടുത്തു ….
എന്നിട്ട് സംസാരിച്ചു …
“പേടിപ്പിച്ചു കളഞ്ഞളോട തെണ്ടി ….”
“ഹ ഹ …
പേടിച്ചില്ലേ എനിക്ക് അതുമതി …”
“യാത്ര ഒക്കെ സുഖമായിരുന്നോ …???
വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ …???”
“ഒന്നും പറയണ്ട ….
വരുന്ന വഴിക്ക് പൊടി അടിച്ചു ഒരുവിധം ആയി ….
വഴി കണ്ടുപിടിക്കാൻ പിന്നെ ഒരു ചേട്ടൻ ഹെല്പ് ചെയ്തതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല ….
അല്ല അർജുനേട്ടാ എന്തായിരുന്നു ഇവിടെ പ്രശ്‌നം …??”
“ഹ്മ്മ് ….
ഒന്നും പറയണ്ട ആദി…
ഒരുത്തൻ ദേഹത്ത് തട്ടി …. എന്നും പറഞ്ഞായിരുന്നു അടി ….
റിച്ചി …. ഒരു അലവലാതി …. കൂലിത്തല്ല് ആണ് പരുപാടി ….
കൂടെ അവൻ്റെ പിള്ളേരും …
പിന്നെ പുത്തൻപുരക്കൽ ശേഖരൻ ചേട്ടൻ വന്നിട്ടാണ്
ഒതുക്കി വിട്ടത് …”
“അപ്പോ പോലീസ് ഒന്നും ഉണ്ടായില്ലേ …??”
“ഹ ഹ ഹ ….
പോലീസ് ഒന്നും രാമപുരത്ത് വരില്ല ആദി ….
ഇത് തമിഴ്‌നാടും കേരള ബോർഡറിലും ഉള്ള സ്ഥലം ആണ് …
അതുകൊണ്ട് ഇവിടെ പഴയ നിയമം ആണ് …
ഈ രാജഭരണം പോലെ …. അതിൻ്റെ മെയിൻ ആളാണ് …
പുത്തൻപുരക്കൽ ശേഖരൻ …..”