“പേടിക്കണ്ട സ്ഥലത് പേടിക്കണം വിഷ്ണു …
നിന്നെ ആയോധന കല പഠിപ്പിച്ചത് അവരുടെ ആളുകൾ തന്നെ ആണ് …
നീയും കണ്ടിട്ടുള്ളതല്ലേ ഒരുപാട് …
ഞാൻ ഇനി പറഞ്ഞു തന്നിട്ട് വേണോ ….മനസിലാക്കാൻ…..???”
“വേണ്ട പപ്പ മനസിലായി …..
എന്തായാലും അടുത്ത നിർദേശം വരട്ടെ …..”
ഹ്മ്മ് ….
മൂളികൊണ്ട് സജീവ് അവസാന പഫും എടുത്തു …
സിഗരറ്റ് താഴെ ഇട്ടു ……
ആ തീയിൽ എരിയുന്ന സിഗരറ്റ്….
സജീവ് തൻ്റെ കാലുകൊണ്ട് ചവുട്ടി കിടത്തി….
എനിട്ട് വിഷ്ണുവിനെയും കൂട്ടി കാറിൻ്റെ അടുത്തൊട്ട് നടന്നു ….
****************************************
റോഡിൽ നല്ല ട്രാഫിക്കും പൊടിയും …
റോഡ് പണി കാരണം …
ആകെ കുണ്ടും കുഴിയും ആണ് റോഡിൽ …
ആദി …. ചെറിയ ഒരു കട കണ്ടപ്പോൾ വണ്ടി പതിയെ കടയുടെ അരുഭാഗത്ത് നിറുത്തി …
പതിയെ ഇറങ്ങി …. ഹെൽമെറ്റ് മിററിൽ കുളത്തി …
കടയിലോട്ട് നടന്നു ….ഒരു ചായയും വാങ്ങി … കുടിച്ചു കൊണ്ടിരിന്നു …
പെട്ടന്ന് ആദിയുടെ ഫോൺ അടിച്ചു …
അർജുനേട്ടൻ കാളിങ് ….
ആദി ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി …
“ഹലോ അർജുനേട്ടാ …”
“ആദി നി എവിടെ എത്തി …???”
“ഞാൻ ഒരു അരമണിക്കൂറിൽ എത്തും ….”
“ആണോ …നി നേരെ ഉത്സവം നടക്കുന്ന ക്ഷേത്രം ചോദിച്ചു പോന്നേക്ക് …
ഇവിടെ ചില സ്ഥലത്തു ഫോണിൽ റേഞ്ച് കിട്ടില്ല ….
ഞാൻ ഒരു അരമണിക്കൂർ കഴിയുമ്പോൾ ക്ഷേത്രത്തിൻ്റെ
അടുത്തുള്ള വഴിയിൽ നിൽക്കാം ….”
“അങ്ങനെ ആവട്ടെ ചേട്ടാ ….
ഞാൻ എത്തുമ്പോൾ വിളിക്കാം …