പിന്നെ കൈയിലുള്ള പാക്കറ്റിലേക്ക് നോക്കി ….
അത് ദൂരേക്ക് വലിച്ചെറിഞ്ഞു ……
എന്നിട്ട് പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് ….
ചുണ്ടിൽ വെച്ച സിഗരറ്റ് കത്തിച്ചു …
ഒരു പഫ് എടുത്തു പുക പുറത്തേക്ക് ഊതി …..
എന്നിട്ട് വിഷ്ണുവിനോടെ സംസാരിച്ചു തുടങ്ങി …
“വിഷ്ണു …. നി അഭിയോടും ആമിയോടും … സംസാരിക്കാറുണ്ടോ ….???”
“എപ്പോഴും ഇല്ല പപ്പാ ….
വല്ലപ്പോഴും മാത്രം ….. അഭിയോട് സംസാരിക്കും …
ആമിയോട് സംസാരിക്കാരെ ഇല്ലാ ….”
“ഹ്മ്മ് ……
നി എന്നോട് ചോദിച്ചില്ലേ ….
എന്തിനാ … പെട്ടന്ന് കേരളത്തിലോട്ടെന്ന് ….???”
“ഉവ്വ് ചോദിച്ചു ….
അത് എനിക്കും മനസിലായില്ല …
അതും പെട്ടന്ന് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ …”
“വിഷ്ണു ….
നമ്മൾ ഇന്ന് എന്താണോ …
അതൊക്കെ അയാൾ തന്നതല്ലേ ….
നമ്മുക്ക് ഈ അധികാരവും സമ്പത്തും വെച്ചു നീട്ടുമ്പോൾ …
അന്നേ അയാൾ പറഞ്ഞിരുന്നു ….
പ്രത്യുപകാരം ചെയ്യണ്ട സമയം വരുമെന്ന്……
അന്ന് …..അയാൾ പറയും അതേപോലെ ചെയ്യണം എന്ന് …
അയാൾ എന്നെ വിളിച്ചിരുന്നു … സമയം ആയി … ഉടൻ കേരളത്തിലോട്ട് ചെല്ലുവാനും പറഞ്ഞു …
ബാക്കി എല്ലാം സമയം പോലെ അറിയിക്കാം എന്നാണ് പറഞ്ഞത് …..”
“പപ്പ അയാളെ കണ്ടിട്ടുണ്ടോ …???
അയാളുടെ പേരെങ്കിലും അറിയോ …???”
“വിഷ്ണു …. അയാൾ മരണം ആണ് ….
അയാളുടെ പേര് പോലും ആർക്കും അറിയില്ല ….
എനിക്ക് പോലും അറിയില്ല ….
നമ്മൾ വർക്ക് ചെയുന്നത് അയാൾക്ക് വേണ്ടി ആണ് ….”
“പപ്പക്ക് പേടി ഉണ്ടോ അയാളെ ….???”