*****************************
ആദിയെയും കൊണ്ട് മല്ലന്മാർ വർഗീസിൻ്റെ എസ്റ്റേറ്റിൽ എത്തി …
അവർ ആദിയെ കൊണ്ട് എസ്റ്റേറ്റിലെ ഗോഡൗണിൽ കയറി
അവിടെ ഉള്ള ഒരു മരക്കസേരയിൽ ആദിയെ …
ഇരുമ്പു ചങ്ങല കൊണ്ട് കെട്ടിയിട്ടു …..
ആദിക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല …..
കുറച്ചു സമയത്തിന് ശേഷം
വർഗീസും,, ഷംസുദീനും,, ജോണും
കൂടെ അവരുടെ സഹായികളും എത്തി ….
അപ്പോഴേക്കും ആദി ചെയുതായി മയക്കത്തിൽ നിന്നും ഉണർന്നു തുടങ്ങി …..
ഗോഡൗണിൽ കയറിയതും ….
ജോൺ ആദിയെ ശരിക്കും ഒന്ന് നോക്കി …..
ജോൺ മല്ലന്മാരോട് ….
ജോൺ – “ചേട്ടന്മാരെ അവനെ ഒന്ന് എഴുനെല്പിച്ചേ
സ്‌തുതി ചൊല്ലണം …. അവന് …”
അത് കേട്ട് എല്ലാവരും ചിരിച്ചു ….
അവർ അവിടെ ഉള്ള വെള്ളം എടുത്ത് ആദിയുടെ മുഖത്തേക്ക് ഒഴിച്ചു …
ആദി പതിയെ ഉണർന്നു …..
ആദി തൻ്റെ കണ്ണുകൾ തുറന്നു …..
ആദിക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല ..
തൻ്റെ മുൻപിൽ തന്നെ ജോൺ ….
തൊട്ട് പുറകിലായി വർഗീസും ഷംസുദീനും ….
അവരുടെ ചുറ്റും പതിനഞ്ചോളം മല്ലന്മാർ ….
ജോൺ ആദിയുടെ അടുത്തേക് നടന്നു …
എന്നിട്ട് ആദിയുടെ കവിളിൽ കുത്തിപ്പിടിച്ചു …..
ജോൺ ആദിയോട് ….
ജോൺ – “ചെള്ള് ചെക്കാ ….
നീ എന്നെ തല്ലിയിട്ട് ഉണ്ടാക്കാം എന്ന് വിചാരിച്ചോ …???”
ജോൺ ശക്തമായി ആദിയെ ഇടിച്ചു …..
എന്നാൽ ആദിയുടെ ശ്രദ്ധ ജോണിൽ ആയിരുന്നില്ല ….
ഗോഡൗണിൻ്റെ പുറത്തു താൻ കണ്ട രൂപം….
ജോൺ വീണ്ടും ആദിയെ ഇടിച്ചു …..
ആദിക്ക് ആ ഇടി ഒന്നും ഏൽക്കുന്നില്ല ….
ജോൺ വർഗീസിനോട്
“പപ്പാ ഇവന് നേരത്തെ സ്‌തുതി ചൊല്ലേണ്ടി വരും …..”