അതിലെ ഒരുത്തൻ ആദിയുടെ നേരെ അടിക്കാൻ കൈ പൊക്കിയതും ….
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് …. ആദി ആ കൈ തടഞ്ഞു …..
എന്നിട്ട് ശക്തിയിൽ അവൻ്റെ കൈത്തിരിച്ചു ….
തൻ്റെ മുട്ടുകള്കൊണ്ട് അവൻ്റെ തോളിൽ കുത്തി ….
അവൻ്റെ കൈ തോളിൽ നിന്നും തെറ്റി …
അവൻ അലറി കരഞ്ഞു …..
അത് ചെയ്തു കഴിഞ്ഞതും ആദി റോഡിലേക്ക് വീണു …
എല്ലാവരും ഒറ്റ നിമിഷം പകച്ചു ….
ഈ സമയം ആദി പതിയെ എഴുനേൽക്കാൻ തുടങ്ങി …
ബാക്കി ഉള്ള നാലുപെരും ആദിയുടെ നേരെ ഓടി …
ആദി തൻ്റെ കവിളിൽ ശക്തിയിൽ അടിച്ചു കൊണ്ടിരുന്നു ….
ആദിക്ക് വീണ്ടും കുറച്ചു ബോധം വന്നു
ആദ്യം തൻ്റെ നേരെ വന്നവനെ ആദി ഒറ്റ നിമിഷത്തിൽ തന്നെ വട്ടത്തിൽ കൈകൊണ്ട് കോർത്ത് പിടിച്ച് നിലത്തു കുത്തി …
പിന്നെ വന്നവനെ ആദി കാലുകൊണ്ട് ചവുട്ടി തെറിപ്പിച്ചു ….. ബാക്കി ഉള്ള രണ്ടുപേരും കൂടെ ആദിയെ ശക്തമായി പിടിച്ചു ….. എന്നാലും ആദി എവിടെന്നോ കിട്ടിയ ശക്തിയിൽ …. രണ്ടുപേരെയും തൻ്റെ മുട്ടുകൈകൊണ്ട് ശക്തിയിൽ മുഖത്തിടിച്ചു …. രണ്ടുപേരുടെയും മൂക്കിൽ നിന്നും ചോര വന്നു …
ആദി ഈ സമയത്തിൽ തന്നെ രക്ഷപെടുവാൻ ആയി ബുള്ളറ്റിൻ്റെ അരികിലേക്ക് നീങ്ങി ….
അടുത്ത് എത്താറായതും ആദിയുടെ തലയുടെ പുറകിൽ അതിലെ ഒരുത്തൻ പട്ടികവടി കൊണ്ട് അടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു …. ആദി നിലത്തു വീണു ……
പെട്ടന്നു തന്നെ അവർ ആദിയെ എടുത്തു വണ്ടിയിൽ കയറ്റി … സെഡേഷനുള്ള മരുന്നും നൽകി ….
അവർ വർഗീസിനെ വിളിച്ചു ….
“സർ ,,,,,,,,
അവനെ കിട്ടി ….
ഞങ്ങൾ ഇവിടുന്ന് പുറപ്പെടുന്നു …
പറഞ്ഞ സ്ഥലത്തേക്ക് എത്തിയേക്കാം ….”
“ഓക്കേ …
ഞങ്ങൾ അവിടേക്ക് എത്തിയേക്കാം …
ശരിയെന്നാൽ …..”
ഫോൺ കാട്ടിയതും ….