പൊറാട്ടയും ബീഫും കണ്ട് …. വായയിൽ…. വെള്ളം നിറഞ്ഞു …
രണ്ടു പേരും നല്ല പോലെ ആസ്വദിച്ച് കഴിച്ചു …
കൂടെ രണ്ടു അടിച്ചായയും …..
രണ്ടുപേരും ഫുഡ് എല്ലാം കഴിച്ചു….
എഴുന്നേറ്റ് കൈകഴുകി ….
ക്യാഷ് കൊടുക്കാൻ പോയപ്പോൾ അളിയൻ ക്യാഷ് വാങ്ങിച്ചില്ല ….
സജീവ്- “അത് പറ്റില്ല അളിയൻ ഈ ക്യാഷ് പിടിച്ചേ ….”
“വേണ്ട സാറെ ,,,,…
ശേഖരൻ സർ ആണ് എന്നെ ഈ കട തുടങ്ങാൻ സഹായിച്ചത് …
അപ്പൊ ഞാൻ എങ്ങനെയാ സാറിൻ്റെ കൈയിൽ നിന്നും ക്യാഷ് മേടിക്കാ ……..
ഇത് ഞാൻ സന്തോഷത്തോടെ വിളിമ്പിയതാണ് …..”
സജീവ്- “അതൊന്നും പറഞ്ഞാൽ പറ്റില്ല ….
അളിയൻ ഇതു പിടിച്ചേ ….”
അവസാനം സജീവ് നിർബന്ധിച്ച്….
ക്യാഷ് അളിയൻ്റെ കൈയിൽ ബലമായി കൊടുത്തു….
ഇതെല്ലം കണ്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ വിഷ്ണു കാറിൻ്റെ അടുത്തു നിൽക്കുന്നുണ്ടായിരുന്നു …..
സജീവ് നേരെ വിഷ്ണുവിൻ്റെ അടുത്തൊട്ട് നടന്നു ….
സജീവ് വരുന്നത് കണ്ട ഡ്രൈവർ വേഗം തന്നെ കാർ സ്റ്റാർട്ട് ചെയ്തു …
സജീവ് ഡ്രൈവറോട് …
“ചേട്ടാ …. ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞു പോയാൽപ്പോരേ …??
ഒരു സിഗരറ്റ് വലിക്കാൻ ആയിരുന്നു …
വീട്ടിൽ എത്തിയാൽ ഒന്നും നടക്കില്ല ….”
“എനിക്ക് തിരക്കില്ല സർ …
ഞാൻ വെയിറ്റ് ചെയ്തോളാം …..”
ഒരു ചെറു ചിരിയോടെ സജീവ് വിഷ്ണുവിനെയും കൂട്ടി … കാറിൻ്റെ സൈഡിലോട്ട് നിന്നു ….
കൈയിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തു ….
അതിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു …