“വേണ്ട സാറേ വിട്ടേക്ക് ….”
“അത് നീ മുൻപേ ആലോചിക്കണമായിരുന്നു” ….
അത് പറഞ്ഞു തീർന്നതും …. വിഷ്ണു റിച്ചിയെ വയറ്റിൽ ശക്തിയിൽ ഇടിച്ചു ….. അവൻ തെറിച്ചു അഭിയുടെ അടുത്തേക്ക് വീണു …. അഭിയും അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു … എന്നിട്ട് നിമിഷനേരം കൊണ്ട് ശക്തമായി അവൻ്റെ മുഖത്തും നെഞ്ചിലും വയറിലും പഞ്ച് ചെയ്തു….. റിച്ചി ബോധം കെട്ടു നിലത്തു വീണു ……..
അപ്പോഴേക്കും കാർലോസും കൂട്ടാളികളും അവിടേക്ക് വിവരം അറിഞ്ഞു എത്തി …
അവർ നോക്കുമ്പോൾ പതിനഞ്ചോളം പേർ വിഷ്ണുവിൻ്റെയും അഭിയുടെയും …
അടി കിട്ടി നിലത്തു കിടക്കുന്നു …..
അഭിയും വിഷ്ണുവും നേരെ ആമിയുടെ അടുത്തേക്ക് ചെന്നു ….
ആമി നേരെ വന്ന് വിഷ്ണുവിനെ കെട്ടിപിടിച്ചു …..
വിഷ്ണു ആമിയെയും കെട്ടിപിടിച്ചു ….
അഭി ഇതെല്ലാം സന്തോഷത്തോടെ നോക്കി നിന്നു….
ആമി പതിയെ വിഷ്ണുവിൻ്റെ നെഞ്ചിൽ നിന്നും തൻ്റെ തല മാറ്റി ….
ആ നിമിഷം ആമി കണ്ടു ….
താൻ തേടിയ ആളെ ….
വിഷ്ണുവിൻ്റെ തോളിൻ്റെ തൊട്ട് മുകളിൽ കൂടെ …
തന്നെ മാത്രം നോക്കി നിൽക്കുന്ന ആദിയെ ….
ആമിയും ആദിയെ നോക്കി ……
അവൾ തന്നെയാണ് നോക്കുന്നതെന്ന് മനസിലാക്കിയ ആദി ….
പതിയെ പതിയെ ആമിയെ നോക്കികൊണ്ട് തന്നെ പിൻവലിഞ്ഞു …..
ആമി ആദി തൻ്റെ കാഴ്ചയിൽ നിന്നും മറയുന്നതും നോക്കി നിന്നു ….
അഭി ആമിയെ തട്ടി വിളിച്ചപ്പോഴാണ് ആമി ആദിയിൽ നിന്നും തൻ്റെ ദൃഷ്ടി മാറ്റിയത് ….
അഭിയും വിഷ്ണുവും കൂടെ ആമിയോട് കുഴപ്പം എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു …
ആമി ഇല്ല എന്ന ഉത്തരവും നൽകി ….
എന്നിട്ട് അവർ വേഗം തന്നെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് നീങ്ങി …..
ആദി നേരെ അർജുനേട്ടൻ്റെ വീട്ടിലോട്ട് ചെന്നു …
സമയം സന്ധ്യ ആയിരിക്കുന്നു …..
ആദി ഇവിടുന്നു ഇറങ്ങാൻ തന്നെ തീരുമാനിച്ചു ,…..
ആദി തൻ്റെ മുറിയിൽ കയറി …
തൻ്റെ സാധനങ്ങളെല്ലാം ബാഗിൽ ആക്കി …
പുറത്തേക്ക് ഇറങ്ങി ….
അർജുനേട്ടൻ വരുവാൻ വേണ്ടി കാത്തിരുന്നു ….
കുറച്ചു സമയത്തിനു ശേഷം അർജുൻ വന്നു …
ആദി അവർ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി …
നേരെ തൃശൂരിലോട്ട് …..
എന്നാൽ ആദി അറിഞ്ഞിരുന്നില്ല….