ഇവിടെ വിഷ്ണുവിൻ്റെയും അഭിയുടെയും താണ്ഡവം …..
വിഷ്ണുവും അഭിയും തങ്ങളുടെ മുൻപിൽ ആദ്യം വന്നവരുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി
അവർ തെറിച്ചു സൈഡിലോട്ട് വീണു …
പിന്നെ വിഷ്ണുവിൻ്റെ നേരെ വന്നവൻ വിഷ്ണുവിൻ്റെ മുഖത്തേക്ക് പഞ്ച് ചെയ്തു … വിഷ്ണു അത് കൈകൊണ്ട് ബ്ലോക്ക് ചെയ്തു ….. എന്നിട്ട് അവൻ്റെ മുഖത്തു മൂക്കിൻ്റെ പാലത്തിൽ നോക്കി പഞ്ച് ചെയ്തു …. ഇടിയുടെ വേദനയിൽ അവൻ വലത്തോട്ട് തിരിഞ്ഞു …. അതെ സമയം തന്നെ വിഷ്ണു അവൻ്റെ കാൽമുട്ടിൻ്റെ പുറകിൽ ചവുട്ടി ….അവൻ മുട്ടുകുത്തി താഴേക്ക് ഇരുന്നു ….ആ സമയം വിഷ്ണു തൻ്റെ ഇടത്തെ കാലുകൊണ്ട് അവൻ്റെ നെറും തലയിൽ തന്നെ ചവുട്ടി …. അവൻ നിലം പറ്റി അവനെ മറിച്ചു കണ്ടപ്പോൾ വിഷ്ണു വീണ്ടും അവൻ്റെ തലയിൽ തന്നെ ചവുട്ടി ….
പിന്നെ അഭിയുടെ നേരെ വന്നവൻ … അഭിയുടെ നെഞ്ചിൽ തന്നെ ചവിട്ടുവാൻ നോക്കി അഭി തന്ത്രപൂർവം അവനിൽ നിന്നും ഒഴിഞ്ഞു മാറി …. അവൻ്റെ കഴുത്തിൽ പിടിച്ചു …. ഒരു വട്ടം കറങ്ങി … അവൻ്റെ തല അഭിയുടെ ഷോൾഡറിലേക്ക് കൊണ്ടുവന്നു … എന്നിട്ട് അവനെ മുന്പിലോട്ട് വലിച്ചടിച്ചു ….. അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു …..
പിന്നെ വന്നവനെ വിഷ്ണു…… അഭി എന്നും വിളിച്ചു അവൻ്റെ നെഞ്ചിലേക്ക് ചവുട്ടി …. അവൻ തെറിച്ചു അഭിയുടെ അടുത്തൊട്ട് വീഴുവാൻ പോയി … അഭി അവന്റെ കൈമുട്ടിൽ തൻ്റെ കാലുമുട്ടുകൊണ്ട് ശക്തിയിൽ ഇടിച്ചു …. അവൻ്റെ അലർച്ച മേളത്തിനേക്കാളും ഉച്ചയിൽ ആയി …. വേദനകൊണ്ട് …. അവൻ്റെ കൈ അഭി ഒടിച്ചു …
പിന്നെ വന്നവനെ അഭി………. വിഷ്ണു എന്നും വിളിച്ച് അവൻ്റെ മുഖത്തു തന്നെ ചവുട്ടി …. അവൻ തെറിച്ചു വിഷ്ണുവിൻ്റെ അടുത്തേക്ക് വന്നു … അവനെ മൊത്തമായും തൻ്റെ ഷോൾഡറിലേക്ക് കയറ്റി ശക്തമായി അവനെ നിലത്തടിച്ചു … അവൻ്റെ തല വന്നു നിലത്തടിച്ചു …. അവൻ വീണതും വിഷ്ണു അവൻ്റെ മുഖത്തു ചവുട്ടി ….അവൻ്റെ മൂക്കിൽ നിന്നും കട്ട ചൂര തെറിച്ചു ….
വിഷ്ണുവും അഭിയും കൂടെ അവരുടെ ഇടയിലേക്ക് ഓടി ,,,,,
വിഷ്ണുവിൻ്റെ നേരെ വന്നവൻ വിഷ്ണുവിനെ പഞ്ച് ചെയ്യാൻ നോക്കി … വിഷ്ണു അതിൽ നിന്നും ഒഴിനുമാറി അവൻ്റെ പിന്നിൽ വന്നു … തൻ്റെ രണ്ടു കൈകൊണ്ടും അവൻ്റെ നെഞ്ചിൽ വട്ടം പിടിച്ചു … അവനെ വലിഞ്ഞു മുറുക്കി … അവനെ എടുത്തു പൊക്കി തൻ്റെ പിന്നിലേക്ക് തല കൊണ്ടുപോയി താഴെ കുത്തിച്ചു ….ആ അടിയിൽ തന്നെ അവൻ്റെ ബോധം പോയി …..
അഭിയുടെ നേരെ വന്നവൻ അഭിയെ വട്ടത്തിൽ പിടിച്ചു…. അഭി തൻ്റെ കൈമുട്ടുകൊണ്ട് അവൻ്റെ വയറിൽ ശക്തിയിൽ ഇടിച്ചു ….അവൻ്റെ കൈ പതുക്കെ അഴഞ്ഞു തുടങ്ങി …. ആ സന്ദർഭത്തിൽ അഭി തൻ്റെ കൈകൊണ്ട് അവൻ്റെ കൈ വിടിപ്പിച്ചു …എന്നിട്ട് അവൻ്റെ വലത്തേ കൈ പിടിച്ചു തൻ്റെ തോളിൽ കൂടെ അവനെ മലർത്തി അടിച്ചു … അവൻ വീണതും അവൻ്റെ കൈയുടെ വിരലിൽകൂടെ കൈകോർത്ത് അവൻ്റെ വ്രിസ്റ്റ് ഒടിച്ചു ….
ഇനി റിച്ചിയടക്കം അഞ്ചുപേരുംകൂടെ ഉണ്ട് …..
പിന്നിൽ പാണ്ടിമേളവും ….. ജനക്കൂട്ടം ആർപ്പുവിളിച്ചതോടെ …..
റീച്ചിയുടെ കൂട്ടാളികൾ അവരുടെ അരയിൽ നിന്നും കത്തി എടുത്തു ….
എന്നാലും ഇത്രയും പേരുടെ ഗതി ഓർത്തു അവർക്കും ഭയം ….
ആമി ഇതെല്ലാം കണ്ടു പേടിച്ചു ….. കടയുടെ ഓരത്തായിട്ട് നിന്നു …..
ആദി ഇതെല്ലം കൂട്ടത്തിൽ നിന്നും കണ്ടുകൊണ്ടിരുന്നു ….
വിഷ്ണു അഭിയുടെ മുഖത്തേക്ക് നോക്കി ….