കുറെ നടന്നു … എന്നാലും ആമിയെയും ആ വെള്ളച്ചുരിദാറുകാരിയെയും കണ്ടെത്താനായില്ല …..
ആദി പ്രതീക്ഷകളെല്ലാം കൈവിട്ട അവസ്ഥ ആയി …
ആദി പതിയെ മുന്പിലോട്ട് നോക്കിയതും ദൂരെ ഒരു പെൺകുട്ടി ,….
വളകളുടെയും പൊട്ടുകളുടെയും കടയിൽ നിലയ്ക്കുന്നു ….
ആദിക്ക് സംശയം ….. ആദി പതിയെ അവിടേക്ക് നടന്നു …
ആദി പോലും അറിയാതെ ആദിയുടെ പിന്നാലെ…
ശരിയായ അവസരവും കാത്തു …..
വർഗീസിൻ്റെ മല്ലന്മാരും …..
അഭിയും വിഷ്ണുവും കൂടെ ബജി കടയിൽ ….
കടയുടെ അടുത്തുള്ള ആലിൽ ….
റിച്ചിയും …. അവൻ്റെ കൂട്ടാളികളും …..
ഏകദേശം പതിനഞ്ചോളം പേർ ഉണ്ടാവും …..
പെട്ടന്നാണ് അവരുടെ കണ്ണിൽ ആമി പെട്ടത് ….
റിച്ചിയുടെ കൂട്ടത്തിലെ ഒരുത്തൻ ….
“ഭായ് … നോകിയെ … ഒരു സുന്ദരി …”
ഒന്ന് പോയി മുട്ടി നോക്കിയാലോ …???
“നീ ധൈര്യമായി പോയി മുട്ടിക്കോടാ ….
നിന്നെ ആരു തടയാനാ ….”
“നീ പോയിട്ടുവാടാ …….
അല്ലെങ്കിൽ നിലക്ക് ഞാനും കൂടെ വരാം ….”
അങ്ങനെ റിച്ചിയുടെ കൂട്ടത്തിൽ നിന്നും രണ്ടുപേർ ആമിയുടെ അടുത്തൊട്ട് നീങ്ങി …
ആമി ഇതൊന്നും അറിയാതെ എല്ലാം നോക്കി കടയിൽ നിൽക്കുന്നു …..
റിച്ചിയുടെ കൂട്ടാളികൾ രണ്ടുപേർ ആമിയുടെ രണ്ടുവശത്തായി നിന്നു ….
എന്നിട്ട് രണ്ടുപേരും ഓരോ വളകൾ തങ്ങളുടെ കൈയിൽ എടുത്തു പിടിച്ചു ….
ആമിയെ തൊട്ടുരുമ്മി നിന്നു ….
ആമിക്ക് അതു മനസ്സിലായതും …..
ആമി അവിടെ നിന്നും മാറുവാൻ നോക്കി ….
അവർ ആമിയെ തടഞ്ഞു …..
അതിലെ ഒരുത്തൻ ആമിയുടെ …
“മോളു ഈ വള നോക്ക് മോൾക്ക് ചേരും ….