സമയം ഏഴുമണി…..
പെട്ടന്ന് മല്ലിക്ക ആമിയുടെ മുറി തുറന്നു അകത്തോട്ട് കയറി …
എന്നിട്ട് ആമിയോട് ….
ആ നീ എഴുന്നേറ്റോ ….??
വേഗം കുളിച്ചു താഴേക്ക് വാ ….
എഴുന്നുള്ളിപ്പ് കുറച്ചു കഴിഞ്ഞാൽ തുടങ്ങും …..
ശരി അമ്മേ …..
ഞാൻ ഇപ്പോ വരാം …
ആമി കുറച്ചുനേരം ഇരുന്നു ചിന്തിച്ചു…
താൻ ഇപ്പോ എന്താ കണ്ടത് ….
തനിക്ക് മുഴുവനും ഓർമ കിട്ടുന്നില്ലാ …
ആ എന്തെങ്കിലും ആവട്ടെ സ്വപനം അല്ലെ ….
എന്ന് സ്വയം പറഞ്ഞുകൊണ്ട് ആമി ബെഡിൽ നിന്നും എഴുന്നേറ്റു ….
വേഗം തന്നെ കുളിച്ചു വൃത്തിയായി താഴേക്ക് ചെന്നു ….
അവിടെ എല്ലാവരും എഴുന്നുള്ളിപ്പിനായി തെയ്യാറായിരിക്കുന്നു …
എല്ലാവിധ ഒരുക്കങ്ങളും കാർലോസും കൂട്ടരും ചെയ്തിരിക്കുന്നു …
കുറച്ചു സമയത്തിന് ശേഷം ….
എഴുന്നുള്ളിപ്പിനുള്ള ആനയും മേളവാദ്യക്കാരും ….
പുത്തൻപുരക്കൽ തറവാട്ടിലേക്ക് വന്നുകൊണ്ടിരുന്നു …
കൃത്യം ഒൻപതായതും എഴുന്നുള്ളിപ്പ് ആരംഭിച്ചു ….
നെറ്റിപ്പട്ടവും വെഞ്ചാമരവും ആനവട്ടവും …. ഏന്തി ആന …
ആനയുടെ മുൻപിൽ കലി കയറി തുള്ളുന്ന വെളിച്ചപ്പാട് …
അവർക്കു ഇടത്തെ വശത്തു ആയി മേളക്കാരും ….
അവർ പഞ്ചാരി മേളം മൂന്നാംകാലം തൊട്ട് തുടങ്ങി …..
മേളത്തിനൊപ്പം എല്ലാവരും രസിച്ചു നിന്നു ….
പുത്തൻപുരക്കൽ തറവാട്ടിലെ എല്ലാ അംഗങ്ങളും
വെളിച്ചപ്പാടിനു മുൻപിൽ നെല്ലുപറയും അതേപോലെ പൂ പറയും വെച്ചു ….
അതോടെ മേളക്കാർ തീറും കൊട്ടി മേളം അവസാനിപ്പിച്ചു ….
എന്നിട്ട് പതിയെ എഴുനുളിപ്പ് തുടങ്ങി ……
ഇതേ സമയം അർജുനേട്ടൻ്റെ വീട്ടിൽ
ആദി വേഗം തന്നെ എഴുന്നേറ്റു …
എല്ലാവരുടെയും കൂടെ ക്ഷേത്രത്തിൽ പോയി ….
തിരിക്കെ അർജുനേട്ടൻ്റെ വീട്ടിൽ തന്നെ എത്തി ….
ആദി ഇന്നലെ നടന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു ….
ഇന്ന് സന്ധ്യക്ക് തിരിച്ചുപോകണം …..