ചുറ്റും നോക്കി ….
അതിമനോഹരമായ കാട് ….
ആമി പതിയെ ആ കാട്ടിൽ കൂടെ നടന്നു …
ആമിയുടെ ചുറ്റും വലിയ മരങ്ങൾ …
പക്ഷികൾ വട്ടം ഇട്ടു പറക്കുന്നു ….
അവയുടെ ആരവം ….
ആ ഭംഗിയിൽ ആമി മതിമറന്നു …..
പേട്ടന്ന് …..,,,,,,,,,,,
വീണ്ടും ആ ചുവന്ന പ്രകാശം ….
ആമി പതിയെ ഒരു ചിരിയോടെ അവിടേക്ക് നടന്നു ….
നടക്കും തോറും അകലം കൂടുന്നു …
ആമി ഓടി അവിടേക്ക് ഒരു ചിരിയോടെ ….
ആമിയുടെ കൂടെ പക്ഷികളും പറന്നടുത്തു …
അവസാനം ആമി അവിടെ എത്തി ….
ആ ചുവന്ന പ്രകാശം വരുന്നത് ……
ഒരു ചെറിയ കുളത്തിൽ നിന്ന് ….
ആമി ആ കുളത്തിലേക്ക് പതിയെ ഇറങ്ങി …
തൻ്റെ മുട്ടോളം മാത്രമേ അതിൽ വെള്ളം ഉള്ളു …
ആമിക്ക് ഇത്രയും ദൂരം ഓടിയതുകൊണ്ട് വല്ലാത്ത ദാഹം ….
ആമി പതിയെ തൻ്റെ കൈകളിലേക്ക് വെള്ളം എടുത്തു …
എന്നിട്ട് പതിയെ കുടിച്ചു …..
ഇതെല്ലം കണ്ടുകൊണ്ട് കിളികളുടെ കൂട്ടം ..
ആ കുളത്തിനു ചുറ്റും തടിച്ചു കൂടി…
ആമി ആ കുളത്തിൽ നിന്നും വെള്ളം കിളികളുടെ നേരെ
തൻ്റെ കാലുകൊണ്ട് തട്ടി തെറിപ്പിച്ചു ….
ആമിയുടെ പാദസരത്തിൻ്റെ ശബ്ദം അവിടം ആകെ നിറഞ്ഞു നിന്നു….
വീണ്ടും അതിൽ നിന്നും വെള്ളം കുടിക്കാൻ നോക്കിയ ആമി ഞെട്ടി …
അതിൽ മുതിർന്ന ഒരാളും …. അയാളുടെ ഒപ്പം ഒരു കുട്ടിയും …
ആമി അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി …
പെട്ടന്ന് അയാൾ കണ്ണു തുറന്നു …
ആമി പേടിച്ചു കൊണ്ട് അവിടെന്നു ഓടി കരയിൽ കയറി …
വീണ്ടും ആ കുളത്തിലോട്ട് എത്തിച്ചു നോക്കി ….
അവിടെ ആരും തന്നെ ഇല്ലാ ….
ആമിക്ക് ആശ്വാസം …..
പെട്ടന്ന് പ്രകൃതിയുടെ ഭാവം എല്ലാം മാറിത്തുടങ്ങി ….