അവർക്കു വേണ്ടി …. മുൻനിരകളിലെ കസേരകൾ ഒഴിച്ചിട്ടിരുന്നു ….
ആമിയും അഭിയും കൂടെ സ്റ്റേജിൻ്റെ പുറകുവശത്തേക്ക് നടന്നു ….
ആമിയെ ഗ്രീൻ റൂമിൽ ആക്കി ….
അടുത്ത പരുപാടി ആമിയുടേതാണ് ….
അഭി വേഗം തന്നെ സ്റ്റേജിൻ്റെ മുൻനിരയിൽ തനിക്കുള്ള ഇരുപ്പിടത്തിൽ ഇരുന്നു …
ഇതേ സമയം തന്നെ അർജുനേട്ടനും ആദിയും പരുപാടി നടക്കുന്നു സ്ഥലത്തെത്തി …
അർജുനേട്ടൻ ആത്മികയെ വിളിച്ചു …..
“നീ എവിടെ …???”
“ഞാൻ ഗ്രീൻ റൂമിൽ ഉണ്ട് …”
“എപ്പോഴാ തിരുവാതിരകളി …???”
“അടുത്തത് പുത്തൻപുറക്കലിലെ കൊച്ചിൻ്റെ ഡാൻസ് ഉണ്ട്
അതുകഴിഞ്ഞാൽ ഞങ്ങളുടെ ആണ് ….”
“ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് ….
എൻ്റെ ഒപ്പം ആദിയും ഉണ്ട് ….”
“കളി കഴിഞ്ഞാൽ ഞാൻ വരാം ….
അവിടെ തന്നെ നിന്നൊളോ ….
ഒരുമിച്ചു പോകാം….”
“ഹ്മ്മ് ശരി ….”
അതും പറഞ്ഞ് ഫോൺ കട്ട് ആയി ….
അർജുനും ആദിയും കൂടെ സ്റ്റേജിൻ്റെ മുൻനിരയുടെ പുറകിൽ ആയി നിന്നു ….
നടന്നു കൊണ്ടിരുക്കുന്ന പരുപാടി കഴിഞ്ഞതും
എല്ലാവരും കൈയടിച്ചു …. ആരവങ്ങളും മുഴങ്ങി …
പെട്ടന്ന് സ്റ്റേജിൽ നിന്നും അന്നൗൺസ്‌മെന്റ് ….
അടുത്തതായി സ്റ്റേജിൽ ക്ലാസിക്കൽ ഡാൻസുമായി എത്തുന്നത് …
ആതിര ചന്ദ്രശേഖർ ………
സ്റ്റേജിൻ്റെ കർട്ടൻ പൊന്തി ……
എല്ലാവരുടെ കണ്ണുകളും സ്റ്റേജിലോട്ട് ….
പതിയെ സ്‌പീക്കറിൽ നിന്നും പാട്ടിൻ്റെ ശബ്ദമുയർന്നു …..
ആമി പതിയെ തൻ്റെ വീട്ടുകാർ ഇരിക്കുന്ന സ്ഥാലത്തോട്ട് … നോക്കി ..
എല്ലാവരെയും നോക്കി പുഞ്ചിരിച്ചു …
പെട്ടന്നാണ് ആമിയുടെ കണ്ണിൽ…..
തൻ്റെ വീട്ടുകാരുടെ പുറകിൽ നിൽക്കുന്ന ആദിയുടെ മേൽ കണ്ണുപതിച്ചത് …..
ആദിയും ആമിയുടെ കണ്ണിലേക്ക് നോക്കി ….
പെട്ടന്ന് ആമി കണ്ണുവെട്ടിച്ചു ……