പുത്തൻപുരക്കൽ എത്തിയതും എല്ലാവരും വളരെ ഉത്സാഹത്തിൽ ആയിരുന്നു …
ആമിയുടെ ഫ്യൂഷൻ ക്ലാസിക്കൽ ഡാൻസ് കാണുവാൻ ….
രാത്രി ഒൻപതുമണിയാണ് സമയം ആമിക്ക് അനുവദിച്ചത് ….
ആമി വസ്ത്രം എല്ലാം മാറി മേക്കപ്പ് എല്ലാം ചെയ്തു….
സൗഭാഗ്യയും മല്ലികയും ആമിയെ സഹായിച്ചു ….
വെള്ളപ്പട്ടു പോലെ ഉള്ള വസ്ത്രം അതിൽ ചുവന്ന ബോർഡറും …
വാൽക്കണ്ണെഴുതി … തലയിൽ മല്ലപൂവും ആയി… ദേവിയെ പോലെ …. ആമി
എല്ലാ കാര്യവും ഒരുക്കിയതിനു ശേഷം….കൈയിൽ ചിലങ്കയും പിടിച്ച് …
ആമിയും ബാക്കിയുള്ളവരും റൂമിൽ നിന്നും പുറത്തോട്ട് ഇറങ്ങി ….
അതിനുശേഷം എല്ലാവരും കൂടെ വീണ്ടും ക്ഷേത്രത്തിലോട്ട് …..
****************************************
ഇതേ സമയം അർജുനേട്ടൻ്റെ വീട്ടിൽ
യാത്ര ക്ഷീണം നന്നായി ഉള്ളതുകൊണ്ട് …
ആദി നേരം വൈകിയാണ് എഴുന്നേറ്റത് ….
നന്നായി ഉറങ്ങിയതുകൊണ്ട് ക്ഷീണം എല്ലാം മാറി കിട്ടി …
കാലിൻ്റെ വേദനയും മാറി ….
ആദി വേഗം തന്നെ കുളിച്ചു വൃത്തിയായി താഴേക്ക് ചെന്നു …
ഹാളിൽ തന്നെ അർജുനേട്ടൻ ഇരിക്കുന്നു ..
തന്നെ കണ്ടതും സംസാരിച്ചുതുടങ്ങി …
“ഗുഡാഫ്റ്റർ നൂൺ ആദി ……”
“നട്ടുച്ചയായല്ലേ ……
നല്ല ക്ഷീണം ഉണ്ടായിരുന്നു …..
നേരം വെളുത്തത് അറിഞ്ഞില്ല …. “
“ഞാൻ റൂമിൽ വന്നിരുന്നു ….
നീ നല്ല ഉറക്കം ആയിരുന്നു
അതുകൊണ്ട് വിളിച്ചില്ല …..
കിടന്നോട്ടെന്നു കരുതി ….
നീ വാ ഭക്ഷണം കഴിക്കാം ….”
“അയ്യോ … അർജുനേട്ടൻ
കഴിച്ചില്ലേ ….
ആരും കഴിച്ചില്ലേ ….????
അവരൊക്കെ എവിടെ പോയി …???”