“അഭി നമ്മൾ കസിൻസ് അല്ലെ …
എന്തും പറയാലോ …. അഭി പറഞ്ഞോളൂ ….”
“അത് ,,,,,,,,,,,
വിഷ്ണുവിന് ആമിയെ ഇഷ്ടമാണോ …???”
“അങ്ങനെ ചോദിച്ചാൽ ഇഷ്ടക്കുറവൊന്നും ഇല്ലാ ….
എനിക്ക് ആമിയെ പരിചയക്കുറവുണ്ട് ….
അധികം സംസാരിച്ചിട്ടില്ലലോ ….
അവൾക്ക് എന്നെ ഇഷ്ടപ്പെടുമോ…..
എന്ന് സംശയവും ഉണ്ട് ….”
“എൻ്റെ വിഷ്ണു ….
ഇതേ സംശയം ആണ് അവിടെയും ….”
“ആണോ … ഞാൻ വിചാരിച്ചു ആമിക്ക് എന്നെ ഇഷ്ടമല്ലെന്ന് …”
“എയ്യ് അതൊന്നും അല്ല …..
അവൾക്ക് വിഷ്ണുനെ അധികം പരിചയമില്ലലോ …
അതിൻ്റെ ചമ്മൽ അത്രയേ ഉള്ളോ …..”
“അഭി സിഗരറ്റ് വലിക്കുമോ…???
ഇവിടെ എവിടുന്നെങ്കിലും സിഗരറ്റ് കിട്ടോ …??”
“ഓഹ് ഞാനും ഒരു കമ്പനിക്ക് വേണ്ടി നിൽക്കാർന്നു…
ഇവിടെ അടുത്ത് ഒരു ചെറിയ കടയുണ്ട് അവിടെന്ന് കിട്ടും ….”
വണ്ടി നേരെ കടയുടെ മുൻപിൽ അഭി നിറുത്തി
രണ്ടുസിഗറെറ്റും വാങ്ങി ….
രണ്ടുപേരും കൂടെ കത്തിച്ചു ….
അവർ തമ്മിലുള്ള മറ നീങ്ങിയതോടെ…..
അവർ രണ്ടുപേരും നന്നായി അടുത്തു ……
അതിനുശേഷം അവർ സന്ധ്യ വരെ കറങ്ങി നടന്നു …
ചന്ദ്രശേഖരൻ അഭിയുടെ ഫോണിൽ വിളിച്ചു …
വേഗം തറവാട്ടിലൊട്ട് വരുവാൻ പറഞ്ഞു …
പെട്ടന്ന് തന്നെ അഭിയും വിഷ്ണുവും കൂടെ തറവാട്ടിലേക്ക് നീങ്ങി …
തറവാട്ടിൽ എത്തിയതും എല്ലാവരും കുളിച്ചു വൃത്തിയായി…..
അതിനുശേഷം ക്ഷേത്രത്തിലോട്ട് ദീപാരാധന തൊഴുവാൻ ചെന്നു …..
അവിടെന്നു ദീപാരാധന തൊഴുതു തന്ത്രിയുടെ കൈയിൽ നിന്നും പ്രസാദം വാങ്ങി …
താന്ത്രിക്കുള്ള ദക്ഷിണയും കൊടുത്തു മടങ്ങി ….