സജീവ്- “ചേട്ടാ ഇനി എത്ര നേരം എടുക്കും അവിടെ എത്താൻ …???”
“സർ ഒരു അരമണിക്കൂർ …. അതിനുള്ളിൽ രാമപുരം ബോർഡറിൽ എത്തും …
എന്താ സർ…??”
“ഒന്നും ഇല്ല ചേട്ടാ നല്ല വിശപ്പ് ഉണ്ട്
ഫ്ലൈറ്റിൽ നിന്നും ഒന്നും കഴിച്ചില്ല ….”
“സർ രാമപുരം ബോർഡറിൽ നല്ല തട്ടുകടയുണ്ട് ….
അളിയൻ്റെ.. കട …. ഫേമസ് കടയാണ് …
അവിടെ നല്ല പൊറോട്ടയും ബീഫും കിട്ടും ….
അവിടെ മതിയോ അതോ നല്ല ഹോട്ടലിൽ നിറുത്തണോ …??”
വിഷ്ണു- “തട്ടുകട മതി ചേട്ടാ …
ഹോട്ടൽ ഫുഡ് ഒക്കെ മടുത്തു …..”
“എന്നാ ഒരു പത്തുമിനിറ്റ് മോനെ ഇപ്പോ എത്തും അവിടെ ….”
ഡ്രൈവർ വണ്ടി ചവിട്ടി വിട്ടു … അളിയൻ്റെ കടയിലോട്ട് ….
ഡ്രൈവർ അളിയൻ്റെ കടയുടെ മുൻപിൽ തന്നെ വണ്ടി നിറുത്തി …
സജീവും വിഷ്ണുവും വണ്ടിയിൽ നിന്നും ഇറങ്ങി …
പതുക്കെ കടയിലോട്ട് നടന്നു ….
വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ …
ഡ്രൈവർ വണ്ടിയിൽ തന്നെ ഇരിക്കുന്നു …
വിഷ്ണു വീണ്ടും വണ്ടിയുടെ അരികിലോട്ട് നടന്നു ചെന്നു ….
ഡ്രൈവറോട് അവരുടെ ഒപ്പം കഴിക്കാൻ വരുവാൻ നിർബന്ധിച്ചു ….
ഡ്രൈവർ സ്നേഹത്തോടെ നിരസിച്ചു ….
ഇനി നിർബന്ധിച്ചിട്ടും കാര്യം ഇല്ലാ എന്ന് മനസിലായതോടെ
വിഷ്ണു വീണ്ടും കടയിലോട്ട് തന്നെ നടന്നു ….
ഉള്ളിൽ കയറിയതും സജീവ് ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചിരിക്കുന്നു ….
വിഷ്ണുവും… സജീവിൻ്റെ അടുത്തൊട്ട് നടന്നു ….
കടയിൽ ചെറിയ തിരക്കുണ്ട് …
എല്ലാവരും പാചകം ചെയ്യുന്ന ആളെ അളിയാ എന്ന് അധിസംബോദന ചെയുന്നു …
ഇത് കേട്ടപ്പോ വിഷ്ണു സജീവിനോട് ….
“പപ്പാ ഇതുകൊണ്ടായിരിക്കുംലെ അളിയൻ്റെ കട എന്ന് പേര് വന്നത് …”
അത് കേട്ട് സജീവ് ചിരിയോടെ….