അവനെ പൊക്കികഴിഞ്ഞാൽ ഞങ്ങളെ വിളിക്കുക ….
ഞങ്ങൾ നേരെ ഗോഡൗണിലോട്ട് വന്നോളാം ….
അവിടെ വെച്ച് ആവുമ്പോൾ ….
ഒരു ഈച്ച കുഞ്ഞു പോലും അറിയില്ല ….
ചുറ്റും കാടല്ലേ …..
അവനെ ഇഞ്ചിഞ്ചായി കൊല്ലം …..””
ഇതു കേട്ടതും എല്ലാവരും അട്ടഹസിച്ചു ചിരിച്ചു ….
ജോണിൻ്റെ….. മനസിലെ പക …. ആളിക്കത്തി തുടങ്ങി …
അവനും അട്ടഹസിച്ചു ചിരിച്ചു …. ആദിയുടെ ഭാവി ആലോചിച്ച് ….
മല്ലന്മാരിൽ പ്രധാനി …..
“സർ …
എന്നാൽ ഞങ്ങൾ അഞ്ചുപേർ പൊക്കോളാം …
അവനെ അവിടെന്ന് പുഷം പോലെ പൊക്കി കൊണ്ടുവരാം …
അതൊക്കെ നിസാര കാര്യം ആണ് ….”
ജോൺ- “എന്നാൽ പിന്നെ വൈകിക്കണ്ട …
ഇപ്പോ തന്നെ ഇറങ്ങിക്കോ …..”
“ഓക്കേ സർ,,,,,,
ഞങ്ങൾ വിളിക്കാം …
കാര്യം നടത്തിയിട്ട് …..”
അതും പറഞ്ഞുകൊണ്ട് അവർ ഇറങ്ങി …. തങ്ങളുടെ സഹായികളോട് അവിടെ നിൽക്കുവാനും പറഞ്ഞു …
അവരഞ്ചുപേർ …. തങ്ങളുടെ suvൽ കയറി നീങ്ങി ….. ആദിയെ ലക്ഷ്യം വെച്ച് ….. രാമപുരത്തോട്ട് ….
*************************************
പിറ്റേദിവസം പുത്തൻപുരക്കൽ
സമയം പുലർച്ച മൂന്നാവുന്നു …
എല്ലാവരും വേഗം തന്നെ എഴുന്നേറ്റു ….
കുളിച്ചു വൃത്തിയായി …. നിർമാല്യം തൊഴുവാൻ …
എല്ലാവരും കൂടെ ക്ഷേത്രത്തിലോട്ട് ചെന്നു ….
അവിടെ എത്തിയതും നിർമാല്യം തൊഴുവാൻ ക്ഷേത്രത്തിലെ മേലധികാരി … വന്ന് എല്ലാവരെയും ഉള്ളിലേക്ക് കൂട്ടികൊണ്ടുപോയി ….
ക്ഷേത്രത്തിൻ്റെ പുറത്ത് ജനക്കൂട്ടം വരിയായി നില്കുന്നു …..