ആ വർഗീസ് ആള് അത്ര വെടുപ്പല്ല….
ഇപ്പോ നിന്നെ വിട്ടത് … ഭാവിയിൽ പണി തരാൻ ആണെങ്കിലോ …??”
“എൻ്റെ അർജുനേട്ടാ നിങ്ങൾ പറഞ്ഞു പേടിപ്പിക്കലെ …
ഒരു മനസമാദാനത്തിനാ ഞാൻ ഇങ്ങോട്ട് വന്നേ …
അപ്പോ വീണ്ടും പേടിപ്പിക്കുന്നോ …. ദുഷ്ട്ടാ …”
“ഹ ഹ ഹ …
പേടിപ്പിച്ചതല്ലെടാ നിൻ്റെ അറിവിലേക്ക് പറഞ്ഞൂന്നേ ഉള്ളു …”
“ഹ്മ്മ്…. ഞാൻ സൂക്ഷിച്ചോളാം ..
അർജുനേട്ടാ എനിക്ക് ആ ബാംഗ്ലൂർ പറഞ്ഞ ജോലി എന്തായി …??
അത് കിട്ടോ…???”
“അത് നമ്മുക്ക് ശരിയാക്കാം
ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ ….”
“ഹ്മ്മ്…
നാളെ എന്താണ് പരുപാടി …???”
“നാളെ ക്ഷേത്രത്തിൽ …
ആനച്ചമയം ഉണ്ട് ….
പിന്നെ കലാപരിപാടികളും ….
എൻ്റെ സഹധർമിണിയുടെ തിരുവാതിരകളി ഉണ്ട് …
മൂന്നാലു ദിവസം ആയിട്ട് അതിൻ്റെ പ്രാക്ടിസിലായിരുന്നു ….”
“ആഹഹാ കൊള്ളാലോ ……”
പെട്ടന്ന് അർജുനേട്ടൻ്റെ ഫോൺ അടിച്ചു …..
ആത്മിക അർജുൻ ….. ഭക്ഷണം കഴിക്കാൻ താഴോട്ട് ചെല്ലുവാൻ പറഞ്ഞു ….
ആദിയും അർജുനേട്ടനും കൂടെ താഴോട്ട് ചെന്നു ….എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു …. എന്നിട്ട് അവരവരുടെ മുറിയിലോട്ട് നീങ്ങി …. നിദ്രയിൽ മുഴുകി …..
********************************************
ഇതേ സമയം പുത്തൻപുരക്കൽ തറവാട്
ശേഖരൻ ഒഴികെ ബാക്കി എല്ലാവരും തറവാടിൻ്റെ ഉമ്മറത്തു ഇരുന്നു സംസാരിക്കുന്നു ….
പെട്ടന്നാണ് അഭിയുടെ ശ്രദ്ധയിൽ ദൂരെ നിന്നും തറവാട്ടിലേക്ക് ഒരു കാർ വരുന്നത് കണ്ടത് ….
അഭി എല്ലാവരോടും കാർ വരുന്നത് പറഞ്ഞു അതോടെ എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി …
കാർ ആ വലിയ മതില്കെട്ടിനുള്ളിലേക്ക് കയറ്റി നിറുത്തി ….