അവൻ കസേരയിൽ നിന്നും വേഗം എഴുന്നേറ്റു തന്റെ നാടുവിൽ നിന്നും വന്ന വേതനയാൽ അവനൊന്നു വിറച്ചു. അവന്റെ ഓഫീസിന്റെ വാതിലിനെ ലക്ഷ്യംവച്ച് നടന്നു. തന്റെ വീടിന്റെ ഒരു ഭാഗം ആയ ഓഫീസിൽനിന്നും അവൻ പുറത്തു കടന്നു. ദ്വീപിലുള്ള ക്ലിനിക്കിന്റെ മുകൾ നിലയാണ് വീടും ഓഫീസും സ്ഥിതി ചെയുന്നത്. അവൻ പടികൾ പതുക്കെയിറങ്ങി പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു. പുറത്തിറങ്ങിയതും അവനൊന്നു ചിരിച്ചു. രാത്രികാലങ്ങളിൽ ദ്വീപിനെ തഴുകി പോകുന്ന തണുത്ത കാറ്റ് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു.
അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞു ബീച്ചിലേക്കുള്ള പാതയിലേക്ക് കടന്നു. ആ വഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് രണ്ടു കള്ളിമുൾ ചെടിയുടെ ഇടയിലൂടെ പോകുന്ന ചെറിയ പാതയിലൂടെ മുന്നിലേക്ക് നടന്നു. ഈ വഴിയാണ് അടുക്കള ജോലിക്കാർ പാചകത്തിന് ആവശ്യമായാ സാധനങ്ങൾ അടുക്കളകളിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കുന്നത്. കുറച്ച് വളവുകൾ കഴിഞ്ഞതും ആ കെട്ടിടത്തിന്റെ ഒരു മൂലയിൽ എത്തി. ഇവിടെയാണ് ദ്വീപിലേക്കുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയുന്നത്. ഇപ്പോൾ ഇവിടെ പണിക്കാർ ആരും ഇല്ല അല്ല ഇത്ര ഇരുട്ടിയ നേരത്ത് അവരുടെ ആവശ്യവും ഇല്ല. ഇനി ആരെങ്കിലും കണ്ടാൽ തന്നെ രാത്രിയിലുള്ള ലഘു ഭക്ഷണത്തിനു വേണ്ടിയുള്ള പോക്കാണെന്നു ദരിച്ചുകൊള്ളും. പക്ഷെ താൻ ഇപ്പോൾ അതിനു മാത്രം അല്ല പോകുന്നത്.
അടുക്കളയിലേക്കുള്ള പ്രധാന വാതിലിലൂടെ കടക്കാതെ അതിനു തൊട്ടരികിലുള്ള ചെറിയ തുറസ്സായ സ്ഥലത്തേക്കു കടന്നു. ഇവിടെ ആണ് അടുക്കള വെയിസ്റ്റ് ഡിസ്പോസിബിൾ ബാഗിലാക്കി കൊണ്ടു വൈക്കുന്നതു. ചില സമയങ്ങളിൽ അടുക്കളയിലെ ചുമട്ട് ജോലിക്കാർ പുക വലിക്കാനും ഈ സ്ഥലം ഉപയോഗിക്കാറുണ്ട്. അവൻ ചുറ്റുവട്ടം ഒന്ന് ശ്രദ്ധിച്ചു ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കേക്ക് ഉണ്ടാക്കുന്ന അടുക്കളയുടെ പുറക് വാതിലിനു അടുത്തേക്ക് മാറി നിന്നു. അവിടെ ഭിത്തിയിലുള്ള കീപാഡിൽ സാധാരണ വാതിൽ തുറക്കാൻ ഉപയോഗിക്കുന്ന കോഡിന് പകരം മറ്റൊരു കോഡ് ടൈപ്പ് ചെയ്തു.
ചെറിയൊരു ശബ്ദം വെയിസ്റ്റുകൾ കൂട്ടിയിടുന്ന മൂലയിൽ നിന്നും കേട്ടു അവൻ ആ മുലയിലേക്ക് നടന്നു. അവിടെ കരിങ്കൽ വിരിച്ച നിലത്ത് നിന്നും ചെറിയൊരു ലിവർ പുറത്തേക്കു തള്ളി നിന്നു. അവൻ കയ്യെത്തിച്ച് ആ ലിവറിൽ പിടിച്ചു ചെറുതായി വലിച്ചു. ചെറിയൊരു ഒരാൾക്ക് കടക്കാൻ പാകത്തിനുള്ള ഒരു ഗുഹ അവനു മുൻപിൽ തുറക്ക പെട്ടു. അതിൽ നിന്നും താഴേക്കു ഇറങ്ങുവാൻ പടികൾ ഉണ്ട്. ഇതെല്ലാം രാത്രിയിൽ ചന്ദ്രന്റെ മങ്ങിയ വെളിച്ചത്തിൽ മുൻകൂട്ടി അറിയാതെ കണ്ടുപിടിക്കുക എന്നത് അസാധ്യമാണ്.
അവൻ വേഗം പടികളിലേക്കിറങ്ങി അകത്തു കടന്നതിന് ശേഷം ഉള്ളിലേക്കുള്ള ആ രഹസ്യ വാതിൽ തലയ്ക്കു മുകളിൽ അടച്ചു. താഴേക്ക് 23 പടികൾ ഉണ്ട് ഓരോ പടികളിലും മങ്ങിയ ലൈറ്റ് പ്രകാശം പരത്താൻ തുടങ്ങി.