“എന്റെ ദൈവമേ, വേണ്ട”, അഡ്വക്കേറ്റ് പ്രഭാകരൻ കുറച്ച് നീരസത്തോടെ പറഞ്ഞു. “ഈ കമ്പനി മനു വർമയുടെ ആണ്, പൊതു ജങ്ങൾക്ക് അറിയില്ലെങ്കിലും. നീ നിന്റെ ഓഫീസിൽ പോകേണ്ട ആവശ്യം ഇല്ല. നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഈ കമ്പനിയിലേക്ക് വരേണ്ടതെ ഇല്ല”.
“അപ്പോൾ എന്റെ ബോസ്സ്?”, ആദിത്യൻ ചോദിച്ചു. “ചില സമയങ്ങളിൽ അങ്ങേര് വലിയ തലവേദന ആണ്”.
“ആദിത്യ”, വകീൽ അവനരികിലേക്ക് ചാഞ്ഞ് കൊണ്ട് പറഞ്ഞു. “നിനക്ക് ഇതിന്റെ കാര്യങ്ങൾ മനസ്സിലാകാൻ കുറച്ച് സമയം പിടിക്കും. എന്തായാലും നിന്റെ ബോസ്സ് നീ പറഞ്ഞ പോലെ ഒരു തലവേദന ആണെങ്കിൽ ഒരു ആഴ്ച്ച കഴിഞ്ഞ് തിരിച്ചു വന്ന് അങ്ങേരെ പിരിച്ച് വിടണം”.
“അതൊരു നല്ല ഐഡിയ ആണ്”.
“അപ്പോൾ നമുക്ക് അവസാനത്തെ ഫയലിലേക്ക് കടക്കാം”, മേശയിൽ ഇരുന്ന ഫയലുകൾ അടുക്കി വച്ചുകൊണ്ടു വകീൽ പറഞ്ഞു.
“അതിൽ എന്താണ് ഉള്ളത്?”.
“നിന്റെ പെങ്ങമ്മാരുടെ വിശദാംശങ്ങൾ”.
ആദിത്യൻ ഒന്നുകൂടെ അസ്വസ്ഥൻ ആയി, അവന്റെ തൊണ്ട വറ്റി വരണ്ടു. അവന് ഒരു പുക വലിക്കാനുള്ള കൊതി തോന്നി. സാധാരണ ഇത് വരേണ്ടാത്തത് ആണ് പുക വലി നിർത്തിയിട്ട് ഒരു വർഷമായി. കഴിഞ്ഞ എട്ട് മാസമായിട്ട് ഇങ്ങനെ വലിക്കാൻ ഉള്ള ഒരു കൊതി തോന്നിയിട്ടില്ല.
“ശെരി, നമുക്ക് അവരെ കാണാം”, തന്റെ പെങ്ങന്മാരെ ആദ്യമായി കാണുന്നതിലുള്ള ആകാംഷയും പേടിയും കൊണ്ട് ആദിത്യൻ പറഞ്ഞു.
വകീൽ ഫയൽ തുറന്ന് രണ്ട് ഫോട്ടോഗ്രാഫ് മേശയിൽ വച്ചു. അത് കണ്ട് ആദിത്യന്റെ ശ്വാസം നിലച്ച് പോയി, അവന്റെ മുഖം വിവർണമായി.
“എന്താ പറ്റിയെ, ആദിത്യ?”, ആദിത്യൻ ഫോട്ടോകളിലേക്ക് തുറിച്ച് നോക്കുന്നത് കണ്ട് വകീൽ ചോദിച്ചു. “നിന്റെ മുഖം ഒരുമാതിരി ആയല്ലോ”.
വളരെ ചെറിയ ശബ്ദത്തിൽ മന്ദ്രിക്കുന്നത് പോലെ ആദിത്യൻ പറഞ്ഞു. “ദൈവമേ ഇവരോ”.
(തുടരും …..)
സ്നേഹപൂർവ്വം അതുല്യൻ.