“നിങ്ങൾ എന്തായാലും പോകണം എനിക്കൊരു കുഴപ്പവും ഇല്ല. എന്താവശ്യം ഉണ്ടെങ്കിലും എനിക്ക് നിങ്ങളെ വിളിക്കാമല്ലോ. നിങ്ങളും എന്നെ വിളിക്കണം, ഓക്കേ?”.
“ഉറപ്പല്ലേ മോനെ?”.
“ശരിക്കു അച്ഛ, നിങ്ങൾ രണ്ട് പേരും ട്രിപ്പിന് പോകണം”.
“ഉറപ്പല്ലെ, നിനക്ക് ഞങ്ങൾ ഇത് പറയാത്തതിൽ ദൈഷ്യം ഒന്നും ഇല്ലല്ലോ?”, അവന്റെ അച്ഛൻ വളച്ചൊടിക്കാതെ ചോദിച്ചു.
ആദിത്യൻ നെടുവീർപ്പിട്ടു. “സത്യമായും അച്ഛ എനിക്ക് ദൈഷ്യമൊന്നു ഇല്ല കുറച്ച് ഞെട്ടിയിരിക്കുകയാണ്”.
“നിങ്ങൾ എന്ത് കൊണ്ടാണ് എന്റെയടുത്ത് ഇത് പറയാതിരുന്നത്?”.
“ഞങ്ങൾ പറയണം എന്ന് വിചാരിച്ചതാണ് പക്ഷെ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു”, അവന്റെ അമ്മ പറഞ്ഞു.
“ഞങ്ങൾക്ക് അത് എങ്ങനെ പറയണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു”, അവന്റെ അച്ഛൻ പറഞ്ഞു.
“ശെരി എന്ന അച്ഛ”.
“ഓക്കേ ഡാ മോനു, ബൈ”.
“ബൈ”, ആദിത്യൻ ഫോൺ കട്ട് ചെയ്തു. അവൻ ഒരു ദീർഘ നിശ്വാസം എടുത്ത് വകീലിന് കൂടുതലായി എന്താണ് പറയാന്നുള്ളതെന്ന് കേൾക്കാൻ തിരിച്ച് ഓഫീസിലേക്ക് പോയി.
“എല്ലാം ഓക്കേ അല്ല മിസ്റ്റർ ആദിത്യ”, അവൻ തിരിച്ച് ഓഫീസിൽ വന്നിരുന്നപ്പോൾ അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.
“എല്ലാ ഓക്കേ എന്ന് എനിക്ക് പറയാൻ പറ്റില്ല”, കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആദിത്യൻ പറഞ്ഞു. “ശെരി, ഞാൻ എന്റെ മാതാപിതാക്കളോട് സംസാരിച്ചു”.
“അപ്പോൾ ഞാൻ സത്യം ആണ് പറയുന്നതെന്ന് നിനക്ക് മനസ്സിലായി”.
ആദിത്യൻ ഉമിനീരിറക്കി തല ആട്ടി. “ചെറിയൊരു ഷോക്ക് ആയിപ്പോയി”.
“അപ്പോൾ ഞാൻ തുടരട്ടെ?”.
“ശെരി”, ആദിത്യൻ മറുപടി പറഞ്ഞു.
“മനു വർമ്മ കത്തിൽ പറഞ്ഞത് പോലെ നിങ്ങളുടെ വളർച്ച അദ്ദേഹം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എല്ലാ വിവരങ്ങളും ഒരോ ഫയലിൽ സൂക്ഷിച്ച് വച്ചിരുന്നു ഇങ്ങനെ ഒരു സന്ദർഭത്തിന് വേണ്ടി. മനു വർമ്മ പറഞ്ഞത് പോലെ താങ്കൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് ദ്വീപിൽ വന്ന് പെങ്ങമാരേ പരിചയപ്പെടാം പുറം ലോകത്തിന്റെ യാതൊരുവിധ കൈകടത്തലും ഇല്ലാതെ”.
“വകീൽ എന്താണ് ഉദ്ദേശിക്കുന്നത്?”, ആദിത്യൻ ചോദിച്ചു.
“പുറം ലോകത്തിന്റെ കൈകടത്തൽ?”, വകീൽ ചോദിച്ചു. ആദിത്യൻ തല ആട്ടി, വകീൽ തുടർന്നു. “ഉദാഹരണത്തിന്, മനു വർമ്മ ലോകം തിരിച്ചറിയുന്ന ഒരു വ്യത്തിത്വം ആയിരുന്നു അദ്ധേഹത്തിന് എല്ലാവിധ ചാനലുകളും പത്രങ്ങളുമായും വളരെ നല്ല അടുപ്പം ഉണ്ടായിരുന്നു”.