ആദിത്യ കത്തിലുള്ള തീയതി നോക്കി രണ്ട് ആഴ്ച കൾക്ക് മുന്പുള്ളതാണ്.
ജോള്ളിയുടെ തമാശയാണ് ഇത് എന്നുള്ള തെറ്റിദ്ധാരണ മാറി. ഇത് അവന്റെ രീതിയെ അല്ല. അവൻ ആകെ അസ്വസ്ഥനായി. അവന് എത്രെയും പെട്ടെന്ന് അച്ഛനെയും അമ്മയെയും വിളിക്കണം എന്ന് തോന്നി. അവൻ വകീലിനോട് പറഞ്ഞു.
“ഞാൻ ഇപ്പോൾ വരാം വീട്ടിലേക്ക് ഒന്ന് വിളിക്കണമായിരുന്നു”, അഡ്വക്കേറ്റ് പ്രഭാകരൻ തല ആട്ടുന്നതിന് മുൻപേ അവൻ വാതിലിന്റെ അടുത്ത് എത്തിയിരുന്നു. അവൻ ഓഫീസിൽനിന്നും പുറത്തിറങ്ങി റോഡിന്റെ ഒരു മൂലയിൽ പോയി വീട്ടിലേക്കു വിളിച്ചു.
“എന്താ കുട്ടാ”.
“ഹലോ ‘അമ്മ “, ആദിത്യ ശബ്ദത്തിൽ മാറ്റം വരാതെ ശ്രേധിച്ച് പറഞ്ഞു. “എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു”.
“പെട്ടെന്ന് പറയെടാ മോനു ഞങ്ങൾ പുറത്തേക്ക് പോവാൻ നിൽക്കുകയാണ്”, ‘അമ്മ പറഞ്ഞു. ആദിത്യന് ഒരു കാറിന്റെ ഡോർ അടയുന്ന ശബ്ദം ഫോണിലൂടെ കേൾക്കാൻ കഴിഞ്ഞു.
“ഓ ഇന്നാണല്ലേ നിങ്ങൾ ട്രിപ്പിന് പോകുന്നത്?”.
അമ്മ നെടുവീർപ്പിടുന്നത് ആദിത്യൻ ഫോണിലൂടെ കേട്ടു. “നീ മറന്നുപോയി അല്ലേടാ”.
അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. “അമ്മെ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക. ഇന്ന് എന്നെ കാണാൻ ഒരു അഡ്വക്കേറ്റ് പ്രഭാകരൻ വന്നിരുന്നു”.
അമ്മ അച്ഛനെ വിളിക്കുന്നത് കേട്ട് ആദിത്യൻ ഒന്ന് നിർത്തി. “രഘു ഏട്ടാ ഒന്നിങ്ങുവന്നെ” അമ്മ വിളിക്കുന്നത് കേട്ടു. “പറ മോനു അദ്ദേഹം എന്താണ് പറഞ്ഞത്?”.
“അച്ഛ അമ്മേ എനിക്കൊരു കാര്യം ചോദിയ്ക്കാൻ ഉണ്ട്, ഞാൻ ഒരു ദത്ത് പുത്രൻ ആണോ?”. അവരുടെ മറുപടി കേൾക്കാനായി അവൻ ഒരു ചെവി പൊത്തിപ്പിടിച്ച് ശ്രേധിച്ചിരുന്നു.
ഫോണിൽ നിന്നുള്ള നിശബ്ദത ആദിത്യന്റെ അസ്വസ്ഥത കൂട്ടി.
“മോനെ ഇത് ഞാനാണ്”, ഫോണിലൂടെ അവൻ അച്ഛന്റെ സൗമ്യമായ ശബ്ദം കേട്ടു. “ശരിയാണ് മോനെ, നീ ഇങ്ങനെ അറിഞ്ഞതിൽ എനിക്ക് വിഷമം ഉണ്ട്. ഞാൻ അവിടെ വന്ന് നിന്നെ കൂട്ടികൊണ്ട് വരാം എന്നിട്ട് നമുക്ക് സംസാരിക്കാം. നീ ഓക്കേ അല്ല”.
ആദിത്യൻ കുറച്ച് നേരം ആലോചിച്ച് മിണ്ടാതെ നിന്നു. വകീൽ പറഞ്ഞത് ശരിയാണ് ഞാൻ ഒരു ദത്ത് പുത്രൻ ആണ്. അവന് തന്റെ ജീവിതം ആകെ കൈവിട്ട് പോകുന്ന പോലെയും തല കറങ്ങുന്നത് പോലെയും തോന്നി. അവൻ ഒന്ന് രണ്ട് പ്രാവശ്യം ശ്വാസം ഉള്ളിലേക്ക് വലിച്ച് വിട്ടു എന്നിട്ട് ചിന്തിച്ചു. തന്റെ കൂട്ടുകാർ, തന്റെ കൂട്ടുകാർ തന്നെയാണ്. തന്റെ അച്ഛനും അമ്മയും വലിയൊരു രഹസ്യം തന്നിൽ നിനും മറച്ചു വച്ചു എന്നാലും കഴിഞ്ഞ ഇരുപത്തിമൂന്നു വർഷം തനിക്ക് വേണ്ടിയാണ് അവർ ജീവിച്ചത്. അവർ തന്റെ ശെരിക്കുമുള്ള അച്ഛനും അമ്മയും അല്ല എന്നത് ഒരു പ്രേശ്നമേ അല്ല. ആ ചിന്ത അവനെ ഒരുപാട് സഹായിച്ചു അവൻ ഒന്ന് നിശ്വസിച്ചു.