നന്ദി പറഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ അയാൾ വീണ്ടും വിളിച്ചു
” ഡാ മക്കളെ പോകല്ലേ നിക്ക് ”
“എന്താ ചേട്ടാ ”
നിങ്ങൾ മെക്കാനിക്കൽ അല്ലെ ”
“അതെ ചേട്ടാ ”
മാക്സിമം വിനയം വാരി വിതറിയാണ് എന്റെ സംസാരം
“മ്മ് ഈ പേടിയും വിനയവും ഒക്കെ എന്നും ഉണ്ടായാൽ നിങ്ങള്ക്ക് കൊള്ളാം”
ഇയാളിപ്പോ ഇങ്ങനൊക്കെ പറയാൻ ഞങ്ങൾ എന്ത് പറഞ്ഞു അതായിരുന്നു എന്റെ ചിന്ത…
വിഷ്ണുവിനെ നോക്കിയപ്പോൾ അവനും വണ്ടർ അടിച്ചു നിൽപ്പുണ്ട്
എന്തായാലും അവനെയും കൂട്ടി HOD യുടെ റൂം കണ്ടു പിടിച്ചു,
ഒരു ക്‌ളീഷേ HOD, കുറച്ചു മെലിഞ്ഞു അധികം ഉയരം ഇല്ലാതെ കുറച്ചു താടി വളർത്തി ഒരു കണ്ണട വച്ച ആൾ
ഞാനും ബോർഡിലേക്ക് ഒന്നുകൂടെ നോക്കി
JABBAR P.A, HOD MECHANICAL ENGINEERING
എന്തായാലും അനുവാദം ചോദിക്കാതെ കയറുന്നതു മോശം അല്ലെ…
” sir may i come in sir ”
“അതിനു നിങ്ങൾ രണ്ടു പേരില്ലേ പിന്നെങ്ങനാ may i ആകുന്നെ ശരി കയറിവാ ”
പുള്ളി എന്നെ പുച്ഛിച്ചു ഒരു നോട്ടം നോക്കി
” അടിപൊളി തുടക്കം തന്നെ കൊള്ളാം ”
എന്തായാലും അകത്തു കയറി,
അഡ്മിഷൻ ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞപ്പോൾ മുതൽ പുള്ളി ഉപദേശം തുടങ്ങി
” ഇവിടെ പല വിധ പ്രശനങ്ങളും ഉണ്ടാകും, അതിലൊന്നും ചെന്ന് ഇടപെടരുത് ”
” ഇവിടെ പാർട്ടി പ്രവർത്തനം ശക്തമാണല്ലേ, അപ്പോ ഇവിടെ തല്ലൊക്കെ ഉണ്ടാകുമോ സർ ”
ഈ കത്തിയിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന് കരുതിയിരിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഒരു ചോദ്യം
അവന്റെ ആ ചോദ്യത്തിൽ നിന്നും ഞങ്ങളെ കുറിച്ച് പുള്ളിക്കി ഒരു ഏകദേശ ധാരണ കിട്ടി എന്ന് തോന്നുന്നു
പിന്നെ പുള്ളി ഒന്നും പറയാൻ നിന്നില്ല,
” നിങ്ങൾ ഈ ഫ്ലോറിൽ തന്നെ അങ്ങേയറ്റത്തെക്കു ചെല്ല് അവിടെ S1 ME എന്നൊരു ബോർഡ് കാണും, അതാണ് നിങ്ങളുടെ ക്ലാസ്സ് ”
“ശരി സർ താങ്ക് യു ”
“ok ചെല്ല് ”