പ്രാണേശ്വരി [പ്രൊഫസർ]

Posted by

“എടി എനിക്ക് നിന്നെ ഇഷ്ടാണ് ”
പിന്നെ രണ്ടു ദിവസം കൊണ്ട് പരിശീലിച്ച കണ്ണടക്കൽ പരിപാടി കൂടി കാച്ചി

അവൾ അതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി,

ഇനി ഇഷ്ടമല്ല എന്നെങ്ങാൻ പറഞ്ഞാൽ കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ നിൽക്കുമോ എന്ന് ഭയന്നിട്ടാണോ അതോ എന്റെ കണ്ണടക്കൽ പരിപാടി ഒരു സമ്പൂർണ പരാജയം ആയിട്ടാണോ എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു

എന്തായാലും ഉണ്ടായ സമാധാനം അവൾ അവനോടും അങ്ങനെ തന്നെയായിരുന്നു പ്രതികരിച്ചത് എന്നതാണ്

സുരേഷ് ഗോപിയുടെ നരിമാൻ വന്നു. സേതുവിന്റെ കയ്യിൽ ചരടിന്റെ വലിപ്പം കുറഞ്ഞു,
പിന്നെ രാവണപ്രഭു വന്നു ഒരു കമ്പും വായിൽ കടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി,
DD MALAYALAM ചാനലിൽ ഞായറാഴ്ച പടവും കണ്ടു നടക്കുന്ന നമ്മൾ ഇതൊക്കെ എങ്ങനെ കാണാനാ…

ഈ ബഹളങ്ങൾക്കിടയിൽ നാല് വർഷം പോയതറിഞ്ഞില്ല

എന്റെ ജീവിതത്തിലേ ഏറ്റവും നിഷ്കളങ്കമായ ഓർമ്മകൾ സമ്മാനിച്ച കലാലയ ജീവിതം അവിടെ അവസാനിച്ചു, എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞു

അതോടെ എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തിനും അവസാനമായി,

ഇടയ്ക്കിടയ്ക്ക് അവളെപ്പറ്റി ഞാൻ അവന്മാരോട് അന്വേഷിക്കുമായിരുന്നു, എന്നാലും വല്ലപ്പോഴും അവളെ കണ്ടാൽ സംസാരിക്കാറും ഇല്ലായിരുന്നു,

അതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു 2009 മാർച്ച്‌ മാസത്തിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു,

പെട്ടന്ന് വന്ന ഒരു തലവേദന ഒരാഴ്ചകൊണ്ട് അവളെയും കൊണ്ട് പോയി, അന്നവർ അതിനു എനിക്ക് മനസ്സിലാവാത്ത ഒരു രോഗത്തിന്റെ പേരും പറഞ്ഞു,

“എടാ മുത്തേ നിന്റെ കൂടെ പഠിച്ച രേഷ്മ മരിച്ചു പോയെടാ ”

ചേച്ചി അതെന്നോട് പറഞ്ഞപ്പോൾ എനിക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു,

അവളോട്‌ എനിക്കുള്ളത് പ്രേമം അല്ല എന്നുള്ളത് എനിക്ക് ആ സമയം മനസ്സിലായിരുന്നു അത് കൊണ്ട് തന്നെ അവളെപ്പോലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയ വേദന ആയിരുന്നു എന്റെ മനസ്സിൽ

അവളുടെ ആ കുഞ്ഞു മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്

ഇതിനിടയിൽ 2007 ൽ എന്റെ ജീവിതത്തിലേക്ക് ഒരു വല്യ ദുരന്തം കടന്നു വന്നു,

വിഷ്ണു എന്റെ ചങ്ക് അവന്റെ പേര് അങ്ങനെ ആയിരുന്നു എങ്കിലും അവനെ അങ്ങനെ വിളിച്ച ഓർമ എനിക്കില്ല

അവനു ഓരോ സ്ഥലത്തും ഓരോ പേരുകൾ ആയിരുന്നു ഇപ്പൊ അവസാനം അത് പാറ്റ എന്ന പേരിൽ എത്തിനിക്കുന്നു.

ഒരു വേതാളത്തെ പോലെ അന്ന് എന്റെ കൂടെ കൂടിയവനാ ഇതുവരെ പോയിട്ടില്ല,

Leave a Reply

Your email address will not be published. Required fields are marked *