“ശരി നിങ്ങൾ രണ്ടും നോക്കിക്കോ അവൾ ആരെ ഇഷ്ടപ്പെടുന്നോ അവൾ അവനു സ്വന്തം ”
അവന്മാരുടെ തീർപ്പും എത്തി
പിന്നെ ഒരു മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ അവൾക്ക് മിഠായി വാങ്ങിക്കൊടുക്കുന്നു , സാറുമ്മാർ തരുന്ന പ്രോജക്ടിന് അവളെ സഹായിക്കുന്നു അവളുടെ വീടിന്റെ മുന്നിൽ കൂടി കറങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ അവളുടെ വീട്ടിൽ ചെന്ന് വെള്ളം വാങ്ങി കുടിക്കുന്നു. റോഡിൽ മുഴുവൻ കല്ലുകൊണ്ട് I LOVE YOU RESHMA എന്നെഴുതി വക്കുന്നു.
അങ്ങനെ ആ പ്രണയം സ്കൂളിൽ പാട്ടായി കുഞ്ഞു കുട്ടികൾ അല്ലെ എന്ന് കരുതിയിട്ടാവും അന്ന് ടീച്ചേർസ് ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല
ഇതെല്ലാം അറിഞ്ഞ മറ്റൊരാൾ ആ സ്കൂളിൽ ഉണ്ടായിരുന്നു, എങ്ങനെ എങ്കിലും എന്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന എന്റെ സ്വന്തം ചേച്ചി..
അങ്ങനെ ഒരാൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ വെറുതെ ഇരിക്കോ നേരെ പോയി അമ്മേടെടുത്തു പറഞ്ഞു കൊടുത്തു
“അമ്മേ അമ്മേടെ സല്പുത്രൻ സ്കൂളിൽ പോകുന്നത് പഠിക്കാനല്ല പ്രേമിക്കാനാ ”
എന്നിട്ട് എന്നെ നോക്കി ഒരു വളിഞ്ഞ ചിരിയും ചിരിച്ചു
“woow അങ്ങനെ ആ കാര്യത്തിൽ തീരുമാനം ആയി”
ഞാൻ മനസ്സിൽ കരുതി
എന്തേലും തെറ്റ് കാണിച്ചാൽ പുളി വടി വെട്ടി അടിക്കുന്ന അമ്മയാ ഇങ്ങനെ ഒരു കാര്യം കിട്ടിയാൽ വിടുമോ
എന്നാൽ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു
“മക്കള് ആരെ കല്യാണം കഴിച്ചാലും എനിക്ക് കുഴപ്പം ഇല്ല പക്ഷെ കെട്ടുന്ന പെണ്ണിന്റെ കണ്ണീർ വീഴ്ത്തരുത് ”
അന്ന് അതിന്റെ അർത്ഥം ഒന്നും എനിക്ക് മനസ്സിലായില്ലെങ്കിലും സന്തോഷമായി. ഒരു അടി പ്രതീക്ഷിച്ചതാ അതിൽ നിന്നും രക്ഷപെട്ടു
അങ്ങനെ ഇരിക്കുമ്പോളാണ് അറിയുന്നത് ഒരു കണ്ണ് തുറന്നു പിടിച്ചു മറ്റേ കണ്ണ് അടച്ചു കാണിച്ചാൽ ഇഷ്ടം അറിയിക്കുന്നതാണ് എന്ന്
പിന്നെ രണ്ടു ദിവസം വീട്ടിൽ ഇരുന്നു മാരക പരിശീലനം ആയിരുന്നു, എന്തൊക്കെ ചെയ്തിട്ടും അതങ്ങു മുഴുവനായി ശരിയാകുന്നില്ല,
പിന്നെ രണ്ടും കല്പിച്ചു അവളോട് ആ പ്രണയം തുറന്നു പറയുകയും ചെയ്തു
ഒരു ക്ലാസ് ഉള്ള ദിവസം രാവിലെ
“രേഷ്മേ ”
“എന്താടാ ”