പ്രാണേശ്വരി [പ്രൊഫസർ]

Posted by

” സോറി ചേച്ചി അറിയാതെ പറ്റിപ്പോയതാ, ഒന്നും തോന്നല്ലേട്ടോ ”

ഞാനും അത്രയും പറഞ്ഞതും അവളുടെ മുഖത്തുന്നു ദേഷ്യം മാറി സന്തോഷം വന്നു

” അത് സാരമില്ലടാ എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ, ഞാനും നോക്കാതെ കയറി വന്നത് കൊണ്ടല്ലേ ”

” അപ്പൊ എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ”

” ദേഷ്യം ഒന്നും ഇല്ലടാ ‘

” അപ്പൊ ചേച്ചി എന്റെ പേര് അഖിൽ ”

“ലക്ഷ്മി”

അവൾ മറുപടിയും തന്നു

” ചേച്ചിടെ പേര് എനിക്കറിയാം ”

” എങ്ങനെ”
അവൾ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു

” എന്നെ രക്ഷിക്കാൻ വന്ന ചേട്ടൻ വിളിക്കുന്ന കേട്ടു ”

” ഓഹ്‌ അരുണോ ”

“ആ ചേട്ടന്റെ പേര് അങ്ങനെ ആണോ, ആ ബഹളത്തിനിടക്ക് ചോദിക്കാൻ പറ്റില്ല ”

ഞാൻ അത് പറഞ്ഞു തീർന്നതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു

” നിനക്ക് കിട്ടീതൊന്നും പോരെടാ ”

നല്ല പരിചയമുള്ള ശബ്ദം, തിരിഞ്ഞു നോക്കിയതും ഒരു അടിക്കുള്ള കോളത്തിട്ടുണ്ടെന്നുള്ള അശരീരി ഞാൻ കേട്ടു

എന്നെ കുറച്ചു മുൻപ് തല്ലിയവനും ഫ്രണ്ട്സും എന്റെ പിന്നിൽ നിൽക്കുന്നു

” ഡാ നിതിനെ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട അവൻ എന്നോട് സോറി പറയാൻ വന്നതാ ”

അവൾ അത് പറഞ്ഞപ്പോൾ അവർ അവളെ ഒന്ന് തുറപ്പിച്ചു നോക്കി

” വെറുത ഇനീം തല്ലുകൊള്ളാതെ കേറിപ്പോകാൻ നോക്കടാ ചെക്കാ ”

അവന്മാർ അത് പറഞ്ഞതും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ടു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്ക് നടന്നു

” കാവടി തുള്ളി പോകുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു ”
വിഷ്ണുവിന്റെ വകയാണ് കമന്റ്‌

” ഞാനും ഒന്ന് പേടിച്ചു അവന്മാരെ കണ്ടപ്പോൾ, പക്ഷെ അവൾ പാവമാടാ അവളാ എന്നെ രക്ഷിച്ചത് ”

Leave a Reply

Your email address will not be published. Required fields are marked *