ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Posted by

” അ ഞാൻ പറഞ്ഞു അവരോട് 2 ദിവസം കഴിയും ചിലപ്പോൾ ഒരു യാത്ര ഉണ്ട് എന്ന് . ”

” സെറ്റ് … ന്നാ ഞാൻ കടയിലേക്ക് ചെല്ലട്ടെ ”

ഹരി കടയിലേക്ക് കയറി കൗണ്ടറിൽ പോയ് ബില്ലുകളും റജിസ്റ്റർ എടുത്ത് മുകളിലേക്ക് കയറി .

” നാൻസി ചേച്ചി ചയ കുടിച്ചോ ”

” അ കുടിച്ചു മൊതലാളി ”

” വന്നപാടെ അക്കല്ലെ പെണ്ണും പി ള്ളേ ”

നാൻസി അപ്പുവിനെ നോക്കി ചിരിച്ചു

” ചേച്ചി എനിക്ക് ഒരു ചായ വേണം കഴിക്കാൻ ചെറുകടി എന്തേലും വങ്ങിക്കമോ . നല്ല വിശപ്പ് ”

” അ ഞാൻ കൊണ്ട് വന്നേക്കാം ”

ഹരി നേരെ മുകളിലേക്ക് പോയ്

” മാധവേട്ട … ”

” അ ഹരി വന്നോ ”

” ചായ കുടിച്ചോ… എന്തായി സ്റ്റോക്ക് ”

” ആഹ്‌ കുടിച്ചു …. കഴിയാറായി ഇന്നും കൊണ്ട് തീരും നാളെ രാവിലെ ലിസ്റ്റ് ആക്കി എടുക്കാം ”

” അ ശെരി ”

അപ്പോഴാണ് മാധവേട്ടന്റെ കൂടെ അമ്പിളിയും ഉള്ളത് ഹരി ശ്രദ്ധിക്കുന്നത്. അപ്പു അമ്പിളിയെ ഒന്ന് പാളി നോക്കി . അവളും അപ്പുവിനെ ആകാംഷയോടെ എത്തി നോക്കുന്നത് അപ്പു കണ്ട് .

ഇവളെന്തിന ഇങ്ങനെ നോക്കുന്നത് . അപ്പു മനസ്സിൽ ചിന്തിച്ചു .

അപ്പു കണക്കുകൾ ഒക്കെ കൂട്ടി താഴേക്കിറങ്ങി സമയം ഏതാണ്ട് 7 മണിയോട് അടുത്തിരുന്നു . തിരക്കുകൾ കഴിഞ്ഞതോടെ എല്ലാവരും തുണികൾ ഒക്കെ ഒതുക്കി ക്ലോസ് ചെയ്യാനുള്ള പരിപാടിയിലേക്ക് മുഴുകി .

അതിനിടയിൽ അമ്പിളി പതിയെ എന്റെ അടുത്തേക്ക് വന്നു. മുഖത്ത് ആവശ്യത്തിന് ആകാംഷയും പേടിയും ഉണ്ട്

” അപ്പു …. ”

” അ … എന്താ ചേച്ചി .”

” ഇന്നലെ എന്നെ അന്വേഷിച്ചിരുന്നു എന്ന് ചേച്ചി പറഞ്ഞു എന്തേ …”

” എയ്‌ ഒന്നും ഇല്ല ഇന്നലെ കാണാത്തത് കൊണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *