” എന്താ കൊച്ചുമുതലാളി ഒരു മൈൻഡ് ഇല്ലല്ലോ ”
” അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ ”
” അല്ല … വന്നിട്ട് വലിയ അനക്കമൊന്നും കണ്ടില്ല ”
” ഞാൻ ഇപ്പൊ വന്നെ ഉള്ളൂ …. ഇവിടെ ഒക്കെ നോക്കി പക്ഷെ കണ്ടില്ലല്ലോ ചേച്ചിയെ .. പിന്നെ മുകളിലേക്ക് കയറിയില്ല …. ”
” ഒാ. .. ആയിക്കോട്ടെ ”
” അതെ … അമ്പിളി വന്നില്ലേ ”
” ഓഹോ … ഇപ്പൊ അങ്ങനെ ആയോ . അല്ലേലും എല്ലാ ആണും കണക്കാ കാര്യം കഴിഞ്ഞ മടുക്കും ”
” അതിന് ആരു പറഞ്ഞു കാര്യം കഴിഞ്ഞു എന്ന് , മടുതെന്ന് . വല്ലതും തുടങ്ങിയോ മടുക്കാൻ ”
” ഓ … പിന്നെ ”
” എന്താ ഒരു പുച്ഛം ”
” ഒരു പുച്ഛവും ഇല്ലെ …. അവള് ഉച്ചയ്ക്ക് പോയ് . അവളുടെ അച്ഛന്റെ ബന്ധത്തിൽ ഉള്ള അരോ വരുന്നുണ്ട് എന്ന് ”
” ആണോ … അമ്പിളിയെ പറ്റി ഒരു കാര്യം കേട്ടു അത് ശരിയാണോ എന്ന് അറിയണമായിരുന്നു അതാ ചൊതിച്ചെ ”
” എന്ത് കാര്യം … ”
” അതൊക്കെ ഉണ്ട് വഴിയേ പറയാം ”
അതികം സംസാരിക്കാതെ നാൻസി ജോലിയിലേക്ക് തിരികെ പോയ് .
കുറച്ചു കഴിഞ്ഞപ്പോൾ ഹരി കണക്കുകൾ നോക്കാൻ മുകളിലേക്ക് കയറി .
സ്റ്റോക്ക് എടുക്കുന്നത് കൊണ്ട് നാൻസിയെ കൂട്ടുവിളിക്കതെ ഒറ്റയ്ക്ക് കണക്കുകൾ നോക്കി. ചെറിയച്ഛൻ വന്നപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി .
പല കാര്യങ്ങളും അവര് ചർച്ച ചെയ്തു വീട്ടിലെത്തി . പതിവ് പോലെ പൂ മുഖത്ത് മുത്തച്ഛനും മുത്തശ്ശിയും ഇരിപ്പുണ്ടായിരുന്നു.
ഹരി മുറിയിലേക്ക് പോയി ഡ്രസ്സ് മാറി തോർത്തുമുടുത്ത് കുളത്തിലേക്ക് നടന്നു . കുലകടവിൽ എത്തിയപ്പോൾ ചെറിയച്ചനും കുഞ്ഞയും ഉണ്ടായിരുന്നു .
” ആഹാ ഇന്നെന്ത പതിവില്ലാതെ ”