ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Posted by

” അത് കുഴപ്പം ഇല്ല . ഒരു ശനിയാഴ്ച്ച പോകാം , 2 ദിവസം ലീവ് എടുക്കാം കുഴപ്പം ഇല്ല ”

” അ നോക്കാം …”

” എന്നൽ ശെരി ഞാൻ കടയിലേക്ക് ഇറങ്ങുവ ”

” അ ശെരി ”

അപ്പു അവിടന്ന്  ടെക്സ്റ്റൈൽസിലേക്ക്‌ നടന്നു കടയിലേക്ക് കയറാൻ തുടങ്ങുമ്പോൾ ജയ ചേച്ചിയെ കണ്ടു രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു .

” മധവേട്ടാ …..”

” അ ഹരി ….. ഇന്ന് മുതൽ കോളജിൽ നിന്നും വരുന്ന വഴിയാണോ ” sales സെക്ഷനിൽ നിന്ന മാധവേട്ടൻ അപ്പുവിനെ കണ്ട് പറഞ്ഞു

” ഇന്നെങ്ങനെ ഉണ്ടായിരുന്നു ”

” കുഴപ്പം ഇല്ല ഹരി വലിയ തിരക്ക് ഉണ്ടായില്ല പിന്നെ തിങ്കളാഴ്ച്ച അല്ലേ ”

” അ …. പിന്നെ മാധവേട്ട സ്റ്റോക്ക് ഒന്ന് എടുക്കണം അടുത്താഴിച്ച കോയമ്പത്തൂർ പോകുന്നകര്യം പറയുന്നുണ്ടാ. അപ്പോ ഷോർട്ട് ഉള്ളതും പിന്നേ പുതിയ സ്റ്റോക്ക് ഉം ഒക്കെ എടുക്കാം . നാളെ കൊണ്ട് എടുക്കാൻ പറ്റുമോ ”

” നാളെ കൊണ്ട് ….. മൊത്തം എടുക്കേണ്ടി വരുമോ ”

” ഷോർട്ട് ഉള്ളത് നോക്കണ്ടെ …2 ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റില്ലേ ? ”

” അത് ശ്രമിക്കാം ”

” എങ്കിൽ അങ്ങനെ ആവട്ടെ ”

അതും പറഞ്ഞ് അപ്പു flooriloode നടന്നു. എല്ലാവരും ഹരിക്ക് ഓരോ പഞ്ചിരികൾ സമ്മാനിച്ചു.

ഹരിയുടെ കണ്ണുകൾ പതിയെ അമ്പിളിയെ തേടി . മനു പറഞ്ഞത് ശേരിയാണോ എന്നറിയുവാൻ . പക്ഷേ അവിടെ ഒന്നും അവളെ കണ്ടില്ല നാൻസിയെയും .

ഹരി നേരെ ക്യാഷ് കൗണ്ടറിൽ പോയി.

കുറച്ചു നേരം അവിടെ കഴിഞ്ഞപ്പോൾ നാൻസി ഒരു കെട്ട് തുണികളുമയി മുകളിൽ നിന്നും ഇറങ്ങി വന്നു .

തുണികളോക്കെ അടുക്കി റാക്കിൽ വച്ച് തിരിഞ്ഞപ്പോൾ ആണ് ഹരി വന്നത് അവൾ കണ്ടത് . നാൻസി ഹരിയെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു . ഹരിയും തിരിച്ച് ഒന്ന് ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *