” ഒന്നെങ്കിൽ ഉപ്പുമാവ് അല്ലെങ്കിൽ പുട്ട് ഇത് വിട്ട് വേറെ ഒന്നും ആക്കരുത് ”
” നാളെ ആകട്ടെ നിനക്ക് ദോശ തന്നെ അക്കി തന്നേക്കാം അതും മസാല ദോശ ”
“ആഹാ അങ്ങനെ നല്ല കാര്യങ്ങളൊക്കെ കൊണ്ട് വാ ”
അപ്പു പ്രാതലും കഴിച്ച് ഒരു നോട്ട് ബുക്കും ഒരു പേന പോക്കറ്റിൽ കുത്തി തിന്നയിലെത്തി സൂര്യ കിരണങ്ങൾ പതിഞ്ഞ മണ്ണിലൂടെ തറവാടിന്റെ പടി ഇറങ്ങി നടന്നു . മുറ്റം കഴിഞ്ഞ് കണ്ടത്തിലൂടെ നടകുമ്പോൾ പറമ്പിന്റെ ഓരോരോ ഭാഗങ്ങളിലായി പണിക്കര് പണി എടുക്കുന്നതയി കാണാം .
ആ ഇളം സൂര്യന്റെ ചൂടും നെൽ കതിരുകളുടെ ചഞ്ചാട്ടവും നോക്കി ശാന്തമായ മനസ്സുമായി അവൻ കവലയിലെക് നടന്നു .
രണ്ടാഴ്ച്ച കഴിഞ്ഞ് കോളേജിലേക്ക് പോകുന്നതിന്റെ മടിയും , അമ്മുവിൻറെ ഓർമകളും അവന്റെ ഉള്ളിൽ തിരമാല പോലെ അലയടിച്ചു.
കവലയിൽ എത്തിയതും മനുവും കൂട്ടരും അവിടെ ഉണ്ടായിരുന്നു .
” വന്നല്ലോ മൈരൻ മൊതലാളി ”
” മെല്ലെ തെറി വിളിക്കെട പട്ടി”
” ഡാ ഒരു പത്തുരൂപ തന്നെ ”
” പത്ത് രൂപയോ എന്തിന് ”
” പത്ത് രൂപ ന്ന് കേൾക്കുമ്പോ ഇത്രയ്ക്ക് അങ്ങ് കണ്ണ് മിഴിയണ്ട വലിയ മൊതലാളി അല്ലേ ഇപ്പൊ . ചിലവ് ചെയ്യണം നാറിയെ . പത്തെട് പഴം പൊരി വാങ്ങാം ”
” ഉച്ചയ്ക്ക് വാങ്ങാം ബസ് ഇപ്പൊ വരും ”
ബസ് വന്നപ്പോൾ അവര് ബസിൽ കയറി
കോളേജ് സ്റ്റോപ്പിൽ ബസ് നിർത്തി അവരിറങ്ങി
” ഹരിയെ കോളേജ് കണ്ടപ്പഴേ മടുപ്പായി ഞാൻ തിരിച്ചു പോയാലോ ”
” ക്ലാസ്സ് തുടങ്ങിയില്ല അപ്പഴേക്കും മടുപ്പോ .വാ ഒരു കൊല്ലം കൂടിയല്ലേ ഉള്ളൂ ”
അവര് നേരെ കോളേജിലേക്ക് കയറി ഒന്ന് കറങ്ങിയടിച്ച് ക്ലാസ്സിലേക്ക് കേറി .
ആദ്യ ദിവസം ആയത് കൊണ്ട് പ്രത്തേകിച്ച് ക്ലാസുകൾ ഒന്നും എടുത്തില്ല , ടീച്ചേഴ്സ് വന്ന് പോക്കൊണ്ടെ ഇരുന്നു .