പിന്നെ റേഷൻ കട ലൈസൻസ് പുതുക്കാൻ ആയി ഒരാളെ കൂടി മുരളിക്ക് സഹായിയായി വച്ചാലോ എന്നുണ്ട് ( മുരളി ആണ് റേഷൻ കട നോക്കി നടത്തുന്ന സഹായി )
പിന്നെ പലചരക്ക് കട നല്ല കച്ചവടം ഉണ്ട് .
മലംചരക്കുകൂടി അതിന്റെ കൂടെ തുടങ്ങിയാലോ എന്നൊരു ആശയം തോനുന്നുണ്ട്. ”
” ഇതൊക്കെ ആര് നോക്കാനാ മോഹന ” അച്ചമ്മ ആണ് അത് ചൊതിച്ചത് ”
“എന്താ തിനിക്കടയുടെ കാര്യം അപ്പു”
അച്ചാച്ചൻ ആണത് ചോതിച്ചത്
” അചചെ ഞാൻ ഇപ്പൊ എന്താ പറയ്യ ”
” നീയല്ലേ അവിടെ ഇപ്പൊ അപ്പോ നിനക്കല്ലെ അറിയുക ”
” കച്ചവടം നല്ല പോലെ പോകുന്നുണ്ട്”
” ഹും … പിന്നെ ”
” പിന്നെ …. കുറച്ചുകൂടി നല്ല നല്ല തുണിത്തരങ്ങൾ കൊണ്ട് വന്നാൽ നല്ലതായിരിക്കും എന്ന് തോനുന്നു ”
” അതെന്താ ഇപ്പൊ ഉള്ളതൊക്കെ മോശ…”
” അങ്ങനെ അല്ല അച്ചച്ചെ .. ഇപ്പോഴും ഡിസൈൻസ് മാറുന്ന ഒരു മേഖല ആണ് വസ്ത്ര വ്യാപാര മേഖല എന്ന് എനിക്ക് തോനുന്നു ”
” അ അത് ശെരിയാണ് ” ചെറിയചൻ പറഞ്ഞു
” അ അതുകൊണ്ട് നമ്മളും അതിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ട് വരണം എന്താ പറയുക ഇംഗ്ലീഷിൽ update എന്നൊക്കെ പറയും . മാർക്കറ്റിൽ ഏതാണോ പുതിയത് അത് കൊണ്ട് വരിക അത് ആളുകളിലേക്ക് ചൂടോടുകൂടി എത്തിച്ച് കൊടുക്കുക ”
” അപ്പു വലിയ കച്ചവടക്കാരൻ ആയില്ലോ …” അച്ചമ്മയാണ് അത് പറഞ്ഞത്
” അതിന് നമ്മൾ എന്താ ചെയ്യേണ്ടത് ” മുത്തച്ഛൻ ചോതിച്ചു
” ഇടനിലക്കരിൽ നിന്നും എങ്ങനെ പുതിയ തുണിത്തരങ്ങൾ കിട്ടും എന്നത് എനിക്ക് അറിയില്ല. പക്ഷേ നാളെ നമ്മുടെ നാടും വളരും വലിയ വലിയ കച്ചവടക്കാർ വരാം അവർക്കും മുൻപേ നമ്മുടേതായ ഒരു പേര് നമ്മൾ ആളുകൾക്കിടയിൽ കൊണ്ടുവരണമെ ങ്കിൽ ആളുകൾ ഇപ്പഴേ നമ്മുടെ കടകളെ ഇഷ്ടപെട്ട തുടങ്ങണം ”