അമ്പിളി ഉദ്ദേശിച്ച ഉത്തരം കിട്ടാത്തത് കൊണ്ട് തൃപ്തി ആകാതെ തിരിഞ്ഞു നടന്നു
പാതിയിൽ വച്ച് തിരിച്ച് വന്ന്
” അല്ല ചേച്ചി പറഞ്ഞു എന്നെ പറ്റി അപ്പു എന്തോ കേട്ടു , അതറിയനാണ് എന്നൊക്കെ”
അമ്പിളി പറയുന്നത് കേട്ട് അപ്പു അമ്പിളിയെ നോക്കുമ്പോൾ ആ മുഖത്ത് പേടിയും ആകാംഷയും , ടെൻഷനും ഒക്കെ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .
” അയ്യോ … അത് ഇങ്ങനെ പേടിക്കാൻ മാത്രമൊന്നും ഇല്ല . ഞാൻ നാളെ പറയാം എന്താന്ന് ”
അത് കേട്ടപ്പോൾ അമ്പിളിക്ക് അൽപം ആശ്വാസം ലഭിച്ചു. അവൾ ജോലി തുടരാൻ പോയ് .
8 മണിയോടുകൂടി ചെറിയച്ചൻ വന്ന് കണക്കുകൾ നോക്കി മാധവേട്ടനോടും സംസാരിച്ച് എല്ലാ പണികളും അവസാനിച്ച് പതിവ് പോലെ കട അടയ്ക്കുമ്പോൾ 8.30 നോട് അടുത്തിരുന്നു .
ഉള്ളിൽ നിന്നും എല്ലാവരും ഇറങ്ങുമ്പോൾ ആണ് അപ്പോ അത് കണ്ടത് .
മനു പറഞ്ഞത് ശെരിയാണ്
മുകളിൽ നിന്നും ഇറങ്ങി വേഗത്തിൽ നടന്നു വരുമ്പോൾ അമ്പിളിയുടെ കൈ അവളുടെ അടിവയറിന്റെ താഴെ അമർത്തി പിടിച്ചാണ് വന്നത്
അപ്പുവിന്റെ ആ നോട്ടം അമ്പിളി ശ്രദ്ധിച്ചില്ലെങ്കിൽ നാൻസി ശ്രദ്ധിച്ചു .
നാൻസിയെ നോക്കിയപ്പോൾ അവൾ പുരികം കൊണ്ട് എന്താണ് എന്ന അർഥത്തിൽ അപ്പുവിനൊട് ചൊ തിച്ചു
അപ്പു ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണു ചിമ്മി .
കട അടച്ച് എല്ലാവരും ഇറങ്ങി അപ്പുവും ചേരിയച്ചനും വീട്ടിലേക്കും .
വീട്ടിലെത്തി പതിവ് പോലെ കുളിയും ഭക്ഷണവും കഴിച്ച് കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് ഒത്തുകൂടി .
അച്ഛനും മുത്തച്ഛനും കൃഷി കര്യങ്ങൾ സംസാരിക്കുകയായിരുന്നു .
” ദാസാ വേണേൽ കൂടുതൽ തെങ്ങ് മധുവിന് ചെത്തിക്കോളൻ പറഞ്ഞെക്ക് . കൂമ്പിനും നല്ലതാ ”
” അ ഇപ്പൊ 50 ന് അടുത്ത് ചെതുന്നുണ്ട് ”
” എന്താ മോഹന കടകളുടെ ഒക്കെ കാര്യം ”
” മില്ല് കുഴപ്പം ഇല്ല , അടുത്ത വർഷം ഒന്ന് ഓടിറക്കി മേൽക്കൂട് ശെരി പെടുത്തനം കുറെ ഒക്കെ ചിതൽ കേറി ദ്രവിച്ചു