പാവാട ദാവണി ആണ് അവൾ കൂടുതൽ ആയി ഉടുത്തിരുന്നത് നെറ്റിയിൽ ചന്ദനം തോടും ചിലപ്പോൾ പൊട്ട്തോടും ഒരു വല്ലാത്ത ഭംഗിയാണ്.. അവളെ കാണാൻ തന്നെ ഒരു സുഖമാണ്… ചുരുക്കി പറയാണെങ്കിൽ ഒരുനാടൻ പെണ്ണ് …
ശ്രുതി പ്ലസ്ടു മുതൽ നമ്മുടെ കൂടെ കൂടിയതാണ് ഡിഗ്രി സെക്കന്റ് ഇയർ വരെ അവൾ എന്റെ കൂടെ ആയിരുന്നുകൂടുതൽ സമയം ചെലവച്ചിരുന്നത്….
എന്നാൽ സെക്കന്റ് ഇയർ ഇൽ അവൻ പ്രൊപ്പോസ് ചെയ്തേ പിന്നെ എന്നെ അവൾ നൈസ് ആയിട്ട്ഒഴിവാക്കുകയായിരുന്നു…
പൂർണമായും ഒഴിവാക്കി എന്ന് അല്ലാട്ടോ പഴയ ആ ഒരു അടുപ്പം വരുന്നില്ല എവിടെയോ ഒരു ഗാപ് ഇട്ട പോലെ…
എനിക്ക് അത് ഫീലായി ബട്ട് ഞാൻ അതൊന്നും കെയർ ചെയ്യാൻ പോയില്ല…
അവന്റെ പെണ്ണല്ലേ ഞാൻ എന്തേലും പറഞ്ഞു അവനു വിഷമാവണ്ട എന്ന് കരുതി…
എനിക്ക് ശ്രുതിയോട് ലവ് ഒന്നുമല്ലട്ടോ നല്ല ഫ്രണ്ടായിരുന്നു ഇപ്പൊ കൊറച്ചു അകന്ന പോലെ…. എന്തോ ഒരുഫീൽ അത് മനസിനെ വേദനിപ്പിക്കുന്നു…
അങ്ങനെ അവർ തകൃതിയായി പ്രണയിച്ചു നടന്നു…
എന്നിരുന്നാലും ലഞ്ച് ടൈം നമ്മൾ പഴയത് പോലെ ഒന്നിച്ചു തന്നെയാണ് കഴിച്ചിരുന്നത്…
ഇരിക്കുന്ന ഓർഡറിൽ ചെറിയ മാറ്റം വന്നു അവൾ അവൻ പിന്നെ ഞാൻ അങ്ങനെയാണ് ഇരിക്കുന്നത് ..
മുന്നേ അവൾ എന്റെ കയ്യിലൂടെ കയ്യിട്ട് നടക്കുമായിരുന്നു…
അത് കൂടാതെ ഹോട്ടലൊക്കെ പോയാൽ ഫുഡ് ഓഡർ ചെയ്യാനൊക്കെ ബഹളമാണ് എന്റെ അടുത്ത് ഇരുന്ന്എന്റെ പ്ലേറ്റിന്ന് എടുത്ത് തിന്നും ചിലപ്പോ എന്റെ കയ്യിന്ന് തട്ടിപ്പറിക്കും ഞാൻ കടിച്ചതിന്റെ ബാക്കി അവൾതിന്നും…
അങ്ങനെ ഒക്കെ നടന്നിരുന്ന എന്റെ ശ്രുതി ( സോറി അഖിന്റെ 😢)
ഇപ്പൊ ഒരു അച്ചടക്കം വന്നു.. ഞാൻ അന്യനായ പോലെ….
പഴയ ശ്രുതിയെ എനിക്ക് നഷ്ടപ്പെട്ട പോലെ… ചിലപ്പോൾ ഞാൻ അവളെ ഓർത്തു കരയാറുണ്ട്.. എനിക്ക് എന്തോനഷ്ടപ്പെട്ടപോലെ ഒരു ഫീൽ ആണ്…
ഒന്നും ഞാൻ പുറമെ കാട്ടിയില്ല…
എല്ലാവരോടും നല്ല ഫ്രണ്ട്‌ലി ആയി തന്നെ നിന്നു…
അങ്ങനെ ഇരിക്കെയാണ് കോളേജിൽ ലാസ്റ്റ് ഇയർ ഔട്ടിങ് പ്ലാൻ ചെയ്യുന്നത് ത്രീ ഡേയ്‌സ് ടൂർ ആണ്…