രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

“നീ എന്തോന്നാ കവി ഈ കാണിക്കുന്നേ …അവൻ കാണിച്ചത് എന്താണെന്നു അറിയോ …?”
എന്റെ കോമ്പ്രമൈസ് ടോക്ക് കണ്ടു മഞ്ജുസിനും ചൊറിഞ്ഞു വന്നു .

“നീ ഒന്നു മിണ്ടാതിരിക്ക് മഞ്ജുസേ…എന്തിനാ വെറുതെ ഒരു ഇഷ്യൂ ”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി.

“അതെ മോളെ …എന്തായാലും കിട്ടേണ്ടവന് കിട്ടിയില്ലേ…ഇനി എന്തിനാ ”
ശൈലജ ചെറിയമ്മയും അവളെ ആശ്വസിപ്പിച്ചു .

“എന്നടി മൊറക്കിറേൻ…”
മഞ്ജുസിന്റെ ദേഷ്യം കണ്ടു അവൻ വീണ്ടും മുന്നോട്ടു നീങ്ങി . ഒപ്പം അതുവരെ മാറിയിരുന്ന അടികൊണ്ടവനും മുന്നോട്ടിറങ്ങി . അവന്മാർക്ക് ഇതൊക്കെ സ്ഥിരം ഏർപ്പാടാണെന്നു അവരുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നി .

“നീ പോടാ നായെ ….”
അതുകേട്ടു മഞ്ജുസ് ദേഷ്യത്തോടെ ചീറ്റി .

“അണ്ണാ ..പൊണ്ണുക്കു തിമിർ കൊഞ്ചം അധികമാ ഇറക്കു…അടക്കവേണ്ടിയത് താൻ ”
മഞ്ജുസിന്റെ ദേഷ്യം കണ്ടു കൂട്ടത്തിലെ തടിച്ചവൻ പരിഹാസത്തോടെ പറഞ്ഞു . എനിക്ക് അതൊക്കെ കേട്ട് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ചുമ്മാ ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി കടിച്ചു പിടിച്ചു .

“ആമാ….ഒരു നൈറ്റ് കെടച്ചാ അവളോ താൻ …സെമ്മ ഫിഗറു”
നേരത്തെ അച്ചുവിന്റെ ചന്തിക്ക് പിടിച്ചവനും അതിനെ സപ്പോർട്ട് ചെയ്തു .

“ഡാ …മര്യാദയാ പേസ് ..ഇല്ലെന്നാ അടിച്ചു പല്ലു ഒടച്ചിടുവേൻ ”
തമിഴ് നന്നായിട്ട് അറിയാവുന്ന മഞ്ജുസിന്റെ അച്ഛൻ അതുകേട്ടതോടെ മുണ്ടു മടക്കി കുത്തി . പുള്ളിക്കാരനും ഇതൊക്കെ കേട്ട് ക്ഷമ നശിച്ച തുടങ്ങി . ഒരു വെള്ള ഷർട്ടും കാവി മുണ്ടും ആണ് പുള്ളിയുടെ വേഷം . ഷർട്ടിനു ഉള്ളിൽ ഒരു ഇന്നർ ബനിയൻ കൂടി അണിഞ്ഞിട്ടുണ്ട് . ഷർട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടൻസ് ഇടാത്ത കാരണം ഉള്ളിൽ കിടക്കുന്ന സ്വർണത്തിന്റെ കരിമണി മാലയും നെഞ്ചിൽ പറ്റികിടക്കുന്നുണ്ട്.

“അട…ഉങ്ക പൊണ്ണു താനാ …ഇവ ? ”
മഞ്ജുസിന്റെ അച്ഛന്റെ ഭാവം കണ്ടതും മെയിൻ റൗഡി ചിരിച്ചു .

“ആമാ..ണ്ട കേണ പയലേ ….”
അവന്റെ ചിരി കണ്ടതും മഞ്ജുസിന്റെ അച്ഛൻ ഒന്ന് മുന്നോട്ടു നീങ്ങി . പക്ഷെ എന്റെ അച്ഛനും മഞ്ജുവിന്റെ ചെറിയച്ഛനും അമ്മയും ഒക്കെ കൂടി അങ്ങേരെ പിടിച്ചു നിർത്തി .മഞ്ജുസിന്റെ അച്ഛന് അങ്ങനെ ആരെയും പേടി ഒന്നുമില്ല .പോരാത്തേന് നല്ല ആരോഗ്യവും ..നമ്മുടെ ശിക്കാറിലെ ലാലേട്ടന്റെ ഒക്കെ പോലത്തെ ശരീര പ്രകൃതി ആണ് .

അതോടെ മറ്റവന്മാർക്കും വാശി ആയി . അതില് മെയിൻ ആയിട്ടുള്ളവൻ ഒരു പുച്ഛത്തോടെ മഞ്ജുസിന്റെ അച്ഛന് നേരെ തിരിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *