രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

“ഹാ..നീ മാറെടാ മോനെ ..ഇവനൊക്കെ എന്ത് ചെയ്യും എന്നും കാണണല്ലോ ”
എന്റെ ഇടപെടല് കണ്ടതും പിന്നിൽ നിന്ന ചെറിയച്ഛൻ വീണ്ടും വെല്ലുവിളിച്ചു .

“ഇങ്ങേരിത്…”
ഞാൻ മനസിൽ പിറുപിറുത്തു . പിന്നെ വീണ്ടും തമിഴനെ നോക്കി .

“യാർ ഡാ നീ ? നീ യെൻ ഡാ സംബന്ധമേ ഇല്ലാതെ ഇങ്കെ വന്തേൻ ?”
പുള്ളി എന്നെ ഒരു പരിഹാസത്തോടെ നോക്കികൊണ്ട് ചിരിച്ചു .

“ഡെയ് ഡെയ്..പോതും ഡാ ..കെളമ്പിട്…അവങ്ക പാവം ഡാ ”
തമിഴന്റെ ഡയലോഗടി കേട്ട് ലോക്കൽസിലൊരാൾ വിളിച്ചു പറഞ്ഞു .

“ഒന്ന് പോടാ പട്ടി…”
അപ്പോഴേക്കും മഞ്ജുസ് അവനെ വീണ്ടും പല്ലിറുമ്മിക്കൊണ്ട് വിളിച്ചു . അതോടെ അവന്റെ നോട്ടം വീണ്ടും അവളുടെ നേരെയായി . മഞ്ജുസിന്റെ അടികൊണ്ട ധനുഷിന്റെ മുഖം ചുവന്നു കിടക്കുന്നത് ഞാനും ആ സമയത്താണ് ശ്രദ്ധിക്കുന്നത് . അവൻ മഞ്ജുസിനെ നോക്കി പല്ലു ഞെരിക്കുന്നും ഉണ്ട് .

“എന്നാടി …”
മെയിൻ റൗഡി മുരണ്ടുകൊണ്ട് മഞ്ജുസിനു നേരെ തിരിഞ്ഞു .അപ്പോഴേക്കും ഞാൻ വീണ്ടും ഇടയിൽ കേറിതടഞ്ഞു .

“അണ്ണാ..വേണ്ട..ഞാൻ പറയുന്നത് കൊഞ്ചം കേള്‌ങ്കോ ”
ഞാൻ പുള്ളിയെ തൊടാതെ തന്നെ തടഞ്ഞുകൊണ്ട് റിക്വസ്റ്റ് ചെയ്തു നോക്കി .

“ഡേയ്…പോടാ …”
അവൻ കൈകൊണ്ട് എന്നോട് വഴിമാറിപോകാൻ പറഞ്ഞുകൊണ്ട് എന്നെയൊന്നു പരിഹസിച്ചു .

“വേണ്ട മോനെ …അവന്മാര് എന്തേലും പറഞ്ഞു പൊയ്ക്കോട്ടേ ”
മഞ്ജുസിന്റെ അമ്മയും അത് എന്തേലും ആയിക്കോട്ടെ എന്ന് കരുതി .

“‘അമ്മ എന്ത് തേങ്ങയാ പറയുന്നേ …അവന്മാര് കാണിച്ചത് കണ്ടതല്ലേ…ഇത് പോലീസിൽ കംപ്ലയിന്റ് ചെയ്യണം ..”
മഞ്ജുസ് അമ്മയെ നോക്കി ദേഷ്യപ്പെട്ടു .

“എന്നത്…പോലിസാ …ഹ ഹ ”
മഞ്ജുസ് പറഞ്ഞത് കേട്ട് മെയിൻ പ്രാസംഗികൻ ചിരിച്ചു പിന്നെ അവളുടെ നേരെ തിരിഞ്ഞു .

“ചുമ്മാ ഷോ കാണിക്കാതെ പോടാ …”
അവന്റെ നീക്കം കണ്ടു മഞ്ജുസും ചീറ്റി . എടാ..പോടാ..എന്നൊക്കെ വിളികൾ വന്നതോടെ അവന്മാർക്കും ക്ഷീണം ആയി . അതോടെ മുന്നിൽ കയറിനിന്നു എന്നെ വകവെക്കാതെ അവൻ മുന്നോട്ടു നീങ്ങി .

“അണ്ണാ..വേണ്ട..പ്ലീസ് …എതുക്ക് പ്രോബ്ലം ?”
ഞാൻ പുള്ളിയുടെ മുൻപിലേക്ക് കയറി നിന്നുകൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *