എന്ന ഭാവം !
“ആ നിക്കുന്ന തമിഴൻ നമ്മുടെ അച്ചുന്റെ ദേഹത്ത് കേറി പിടിച്ചു മോനെ ,അതുകണ്ടപ്പോൾ മഞ്ജു മോള് അവന്റെ മോന്തക്കൊന്നു കൊടുത്തു..ഇപ്പൊ ആകെ പ്രെശ്നം ആയി..”
ലോക്കൽസ് പിടിച്ചു വെച്ച കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരുത്തനെ ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അമ്മ ചെറിയ പേടിയോടെ പറഞ്ഞു . അവനെ കണ്ടാൽ ഒരു പാവത്താൻ ലുക്ക് ഉണ്ട് . നമ്മുടെ ഗോവിന്ദ ചാമിയെ പോലെ. പക്ഷെ കയ്യിലിരുപ്പ് കുറച്ചു കൂടുതലാണ് . ഒരു ചെക്ക് ഷർട്ടും നീല ജീൻസും ആണ് വേഷം . കാഴ്ചക്ക് പഴയ ധനുഷിനെ പോലെ ഉണ്ട് . അവന്റെ അടുത്തായി സംഘത്തിലെ വേറൊരുത്തനും ഉണ്ട് . അവൻ മുണ്ടും ഷർട്ടുമാണ് വേഷം . കൂട്ടത്തിൽ ഏറ്റവും തടിയുള്ളവൻ അവൻ ആണ് . കട്ടിമീശയും നല്ല താടിയും കൂടി ഉണ്ട് .
“ദാ പാര് മവനെ…തപ്പു ഉങ്ക മേലെ ..അതുക്ക് യേണ്ടാ അവങ്കളെ പഴിവാങ്കുറേ ”
മെയിൻ കൂതറയെ നോക്കി കൂട്ടം കൂടി നിന്നവരിൽ തന്നെ ഉള്ള ഒരു ലോക്കൽ അമ്മാവൻ ദേഷ്യപ്പെട്ടു . ചുരുക്കം പറഞ്ഞാൽ അവന്മാരുടെ ഭാഗത്താണ് തെറ്റെന്നു അവിടെ ഉള്ള തമിഴന്മാർ വരെ സമ്മതിച്ചു . എന്നിട്ടും ഈ മൈരുകൾക്ക് ഹീറോയിസം കാണിക്കണം !
ചുമ്മാ ഷോ …കാണാൻ കുറെ പെണ്ണുങ്ങളും ഉണ്ടല്ലോ …
“യ്യോ..അവൻ പണ്ണതു നീ പാർത്തിയാ ? അപ്പുറം യെൻ ഡാ പേസുറേൻ ?”
അവനെക്കാൾ പ്രായം കൊണ്ട് വളരെ മൂത്ത ആ അമ്മാവനെ നോക്കി മെയിൻ റൗഡി സ്വരം ഉയർത്തി . അതോടെ അങ്ങേരും സൈലന്റ് ആയി . ഇവന്മാര് ആ ഏരിയയിലെ കുഴപ്പക്കാർ ആണെന്ന് അതോടെ എനിക്കും കത്തി !
“ചെലക്കാതെ പോടാ നായെ…”
അത്രയും കേട്ടുനിന്ന മഞ്ജുസിന്റെ ചെറിയച്ഛനും അതോടെ സ്വരം ഉയർത്തി .
“ഡേയ് ….”
അതോടെ മറ്റവന്മാരും ശബ്ദം ഉയർത്തി ചെറിയച്ഛന്റെ നേരെ നീങ്ങി .
അതോടെ ഞാൻ വേഗം റോസ്‌മോളെ മഞ്ജുസിന്റെ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് ഗോദയിലേക്കിറങ്ങി .പേടിക്കണ്ട…അടിക്കാൻ ഒന്നുമല്ല ഒരു കോമ്പ്രമൈസ് ടോക്ക് . അല്ലേൽ തന്നെ അവന്മാരുടെ നാട്ടിൽ ചെന്നിട്ട് ഞാൻ എന്ത് കാണിക്കാൻ ആണ്..
“‘അമ്മ ഇതിനെ പിടിച്ചേ ..അല്ലെങ്കിൽ ഇപ്പൊ ആകെ അടിയാകും ”
ഞാൻ റോസീമോളെ ഹാൻഡ് ഓവർ ചെയ്തു ആ തമിഴന്റെ മുൻപിലേക്ക് നീങ്ങി .
“അണ്ണാ ..അണ്ണാ ..വേണ്ട വേണ്ട…ഒഴിവാക്ക് ”
ഞാൻ പുള്ളിക്കാരന്റെ മുൻപിൽ തടസമായി നിന്നുകൊണ്ട് അപേക്ഷിച്ചു . കുറുകെ വന്ന എന്നെ അവൻ ഒന്ന് അടിമുടി നോക്കി .