രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

കൂട്ടത്തിൽ ഒരു തമിഴന്റേയും ശബ്ദം കേട്ടു . അവനെ ആണ് ആളുകൾ വളഞ്ഞു വെച്ചത് എന്ന് തോന്നുന്നു . അവന്റെ കൂടെ വേറെ ഒന്ന് രണ്ടെണ്ണവും കൂട്ടിനുണ്ട് . അവന്മാരുടെ പേരുകൾ ഒന്നും എനിക്ക് അറിയില്ല .”തെണ്ടിത്തരം കണിച്ചിട്ട് നിന്നു ന്യായം പറയുന്നോടാ ..”
എന്റെ അച്ഛന്റെ സ്വരവും അതിനിടെ കേട്ടു . അപ്പോഴേക്കും ആരൊക്കെയോ കൂടിച്ചേർന്നു മൂപ്പരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. പുള്ളിക്കു ദേഷ്യം വന്നാൽ ഇടംവലം നോക്കാതെ അടി ഉറപ്പാണ് . എന്റെ മോന്തക്കിട്ട് പൊട്ടിച്ചതും അങ്ങനെ ഒരു അവസരത്തിൽ ആണല്ലോ .

ആ സമയത്താണ് ഞാൻ അങ്ങോട്ട് കയറി ചെല്ലുന്നത് .

“ഒന്ന് മാറ് …പ്ലീസ്..ഒന്ന് മാറിക്കെ..”
ഞാൻ ആൾക്കാരെ വകഞ്ഞുമാറ്റി സംഭവ സ്ഥലത്തേക്കെത്തി . അവിടെ ചെല്ലുമ്പോൾ കാണുന്നത് മഞ്ജുസിനെ പിടിച്ചുവെച്ച എന്റെ അമ്മയെയും ശൈലജ ചെറിയമ്മയെയും ആണ് . എന്റെ അച്ഛനെ മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ഒക്കെ പിടിച്ചു വെച്ചിട്ടുണ്ട് .

കീർത്തന ആണെങ്കിൽ ആദിയെ എടുത്തു എല്ലാം ഒരു പേടിയോടെ നോക്കികാണുന്നുണ്ട്. അശ്വതി ആണെങ്കിൽ ചെറുതായിട്ട് കരഞ്ഞ ഫീൽ ഉണ്ട് . അഞ്ജു അവളുടെ അടുത്ത് നിന്നു എന്തോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. ഞാൻ വന്നതോടെ എല്ലാവരുടെയും നോട്ടം എന്നിലേക്കും ഒന്ന് പാളി . ഞാൻ എന്താ സംഭവം എന്ന ഭാവത്തിൽ അഞ്ജുവിനെയും അച്ചുവിനെയും നോക്കി കൈമലർത്തി ..

ഞാൻ ഒന്നും മനസിലാകാത്ത പോലെ എല്ലാവരെയും നോക്കി . പക്ഷെ എന്തോ പ്രോബ്ലം ഉണ്ടെന്നു എല്ലാവരുടെയും ആറ്റിട്യൂട് ലു നിന്ന് വ്യക്തം ആണ് .

“നീ ഇതെവിടായിരുന്നു മോനെ …”
റോസിമോളെയും എടുത്തു വന്ന എന്റെ അടുത്തേക്ക് ഓടിവന്നുകൊണ്ട് മഞ്ജുസിന്റെ അമ്മ തിരക്കി .പുള്ളിക്കാരി എല്ലാം കണ്ടു സ്വല്പം പേടിച്ച മട്ടുണ്ട് .

“ഞാൻ അവിടെ കുടുങ്ങി പോയി അമ്മെ …ഇതെന്താ സംഭവം ? എന്തിനാ ഈ ബഹളം ഒക്കെ ?”
ഞാൻ പയ്യെ തിരക്കി .

“എന്ന ഭയമാ ? ..അന്ത ആളെ വിട്ടിട് ..പാക്കലാം …അടിച്ചു പാര്”
എന്റെ അച്ഛനെ പിടിച്ചു വെച്ചവരെ നോക്കി തമിഴന്മാരിൽ ഒരുവൻ [ പ്രധാന തല്ലുകൊള്ളി ] പുച്ഛിച്ചു . ഒരു ലുങ്കിമുണ്ടും അയഞ്ഞ ഷർട്ടും ആണ് അവന്റെ വേഷം . ഷർട്ടിനുള്ളിൽ ഒരു ടി-ഷർട്ട് കൂടെ ഉണ്ട് . കഴുത്തിൽ ഒരു കറുത്ത ചരടോടു കൂടിയ പുലിനഖ മാല . നല്ല ആരോഗ്യം ഒകെ ഉണ്ട് . നല്ല കറുത്ത ബലിഷ്ഠമായ ശരീരം . ചെമ്പൻ മുടി . മീശ ഒക്കെ ഉണ്ടെങ്കിൽ കൂടി അത്ര കട്ടിയില്ല. താടി ഒട്ടും ഇല്ല !

“ഒരുവാട്ടി കൂടി തൊട്ടു പാര് ഡീ …അപ്പുറം നീ ഇന്ത ഏരിയ വിട്ടു പോകാത്. ധൈര്യം ഇറുക്കാ”

Leave a Reply

Your email address will not be published. Required fields are marked *