അവര് ചുളിവ് വീണ മുഖത്ത് നിറഞ്ഞ ചിരി വരുത്തിക്കൊണ്ട് ഞാൻ നൽകിയ പണം തൊട്ടു നെറുകയിൽ വെച്ചു .
“നല്ല പേര്..എന്ന പോട്ടെ ..”
ഞാൻ അവരെ നോക്കി ചിരിച്ചു . അതോടെ അവരെനിക്ക് വേണ്ടി വഴിമാറി തന്നു . അതോടെ മുൻപേ പോയവരെ ചെയ്‌സ് ചെയ്യാൻ വേണ്ടി ഞാൻ റോസിമോളെയും എടുത്തു പയ്യെ ഓടി .
അങ്ങനെ കുറച്ചു നീങ്ങിയതും ആളുകളുടെ ബഹളം കേട്ടു. നടവഴിയിൽ തന്നെ ഒരു കൂട്ടം ആളുകൾ കൂടിയിട്ടുണ്ട് . ആരോ കയർത്തു സംസാരിക്കുന്ന ശബ്ദവും അതോടൊപ്പം സ്ത്രീ ശബ്ദങ്ങളും ഒക്കെ കേൾക്കുന്നുണ്ട് .
“യ്യോ ..”
“എന്ന യാ ..നാങ്ക ഒന്നും പണ്ണലെ .. ”
“എന്താ ….ഇവിടെ പ്രെശ്നം ?”
“ദേ ഇവന്മാര് തന്നെയാ പ്രെശ്നം ”
“എന്നാടാ ഇങ്കെ പ്രെച്ചന ”
“ഡെയ് വമ്പു പണ്ണാതെ പോടാ ”
“അവങ്ക താൻ പൊയ് പേസുറേൻ…”
ഇങ്ങനെ വ്യക്തമായും അവ്യക്തമായും എന്തൊക്കെയോ എനിക്ക് കേൾക്കാം .
“ശെടാ…ഉഇതെന്തു മൈര്..”
ഞുൻ മനസ്സിലോർത്തുകൊണ്ട് ഓട്ടം നിർത്തി . പിന്നെ പയ്യെ നടന്നു . ഞാൻ ഓടുന്ന നേരത്തൊക്കെ റോസീമോൾ അതാസ്വദിച്ചു ചിരിക്കുന്നുണ്ടായിരുന്നു .ആൾക്കൂട്ടത്തോട് അടുത്തതും ആ ശബ്ദങ്ങൾ എനിക്ക് പരിചിതമായി തുടങ്ങി .അതോടെ എന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി .
“എന്താടി പൊന്നൂസേ ..പ്രെശ്നം ?”
ഞാൻ റോസ്‌മോളുടെ മുഖത്ത് നോക്കി പുരികം ഇളക്കി ആരോടെന്നില്ലാതെ പറഞ്ഞു .
“ഡാ ഡാ..വേണ്ട നീ കൂടുതൽ സംസാരിക്കേണ്ട…പോകാൻ നോക്ക് ”
മഞ്ജുസിന്റെ അച്ഛന്റെ സ്വരം ആയിരുന്നു അത് . അതിന്റെ കൂടെ മഞ്ജുസിന്റെ ഷൗട്ടിങ്ങും കേട്ടു .
“ഹൌ ഡേർ യൂ ബസ്റ്റാർഡ് …”
മഞ്ജുസിന്റെ പല്ലിറുമ്മിയുള്ള സ്വരം …
“ദൈവമേ …ഇതെന്തോ പണി ആണ് ..”
ഞാൻ സ്വയം പറഞ്ഞുകൊണ്ട് ആ ആൾക്കൂട്ടത്തിനടുത്തേക്ക് വേഗം ഓടി .
“വേണ്ട ചേച്ചി….ഇവറ്റകളോടൊന്നും സംസാരിക്കാൻ കൊള്ളില്ല ”
കീർത്തനയുടെ സ്വരം ആണെന്ന് തോന്നുന്നു ആ കേട്ടത് .
“എന്ന നടന്തുച്ചു ? സൊല്ലു..നീ പാത്തിയാ ? ഇല്ല നീ പാർത്തിയ ?”