ഒടുക്കം അവള് ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു . പിന്നെ ആദിക്ക് മുല കൊടുക്കാനുള്ള പണിയിലേക്ക് കടന്നുകൊണ്ട് സാരി തോളിൽ നിന്നും അഴിച്ചു .
“സെറ്റ് സാരി ഒക്കെ ഉടുത്തു ചരക്കായിട്ടുണ്ട് …രാത്രി ഒന്ന് കാണണം ”
ഞാൻ അവളുടെ വേഷം അന്നാദ്യമായി ശ്രദ്ധിച്ചുകൊണ്ട് ചിരിച്ചു .
“പോടാ….”
അതുകേട്ടു മഞ്ജുസ് ചിരിച്ചു .
“എന്ന പോയിട്ട് വരാം …നമുക്ക് വൈകീട്ട് വേറെ പോകാം ”
ഞാൻ അവൾക്ക് വാക്കുകൊടുത്തുകൊണ്ട് വേഗം റൂമിനു പുറത്തേക്കിറങ്ങി . പിന്നെ അഞ്ജുവിനെയും കീർത്തനയെയും കൂടി അവരുടെ റൂമിൽപോയി വിളിച്ചു താഴേക്കിറങ്ങി . രണ്ടാമത്തെ നിലയിൽ ആണ് ഞങ്ങളുടെ റൂമുകൾ .
താഴെ എത്തിയപ്പോഴാണ് ക്യാഷ് ഒന്നും എടുത്ത് കയ്യിൽ പിടിച്ചിട്ടില്ല എന്ന ഓര്മ വന്നത് . പക്ഷെ ഞങ്ങള് ഇറങ്ങി ചെന്ന സമയത്തു എന്റെ അച്ഛൻ ഒരു സിഗരറ്റു വലിച്ചുകൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു .അതോടെ പൈസ അച്ഛന്റെ കയ്യിന്നു അടിച്ചെടുത്തു .
“അച്ഛാ ച്ചാ …”
അച്ഛനെ കണ്ടതും എന്റെ കയ്യിലിരുന്ന റോസിമോള് പുള്ളിയെ നോക്കി ഉറക്കെ വിളിച്ചു . അതോടെ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു വണ്ടിയിൽ ചാരി നിന്ന അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചു .
“ഈ പെണ്ണിന് ഇതെന്തിന്റെ കേടാ …പതുക്കെ പറയെടി ”
റോസ്‌മോളുടെ ശബ്ദം കേട്ടു അഞ്ജു ചിരിച്ചു .
“ഹി ഹി..അത് ശരിയാ…ശരിക്ക് ചീവീട് തന്നെ …”
കീർത്തനയും അത് ശരിവെച്ചു .
“അച്ഛന്റെ കയ്യിൽ പൈസ വല്ലോം ഉണ്ടോ ?”
ഞാൻ പുള്ളിയുടെ അടുത്തേക്ക് നീങ്ങികൊണ്ട് കൈകൊണ്ട് ആക്ഷൻ കാണിച്ചു .
“എന്തിനാടാ ?”
പുള്ളി അതുകേട്ടു ചിരിച്ചു ഷർട്ടിന്റെ പോക്കറ്റിലേക്ക് നോക്കി .പിന്നെ ഒരു പഫ് എടുത്തു പുക ഒന്ന് ഊതിവിട്ടുകൊണ്ട് സിഗരറ്റ് താഴെ ഇട്ടു ചവിട്ടി ഞെരിച്ചു .
“ആവശ്യം ഉണ്ട്…ഞങ്ങള് ഒന്ന് കറങ്ങാൻ പോവാ ..പൈസ എടുക്കാൻ മറന്നു ..ഇനിയിപ്പോ ഒന്നുടെ കേറിപ്പോവാൻ വയ്യ ”
ഞാൻ പുള്ളിയെ നോക്കി പയ്യെ തട്ടിവിട്ടു .
“ഹ്മ്മ്…”
പുള്ളി അതുകേട്ടു ഒന്ന് മൂളി . പിന്നെ പോക്കറ്റിൽ നിന്നു ഒരു അഞ്ഞൂറ് രൂപ എടുത്തു എനിക്ക് നേരെ നീട്ടി . അപ്പോഴേക്കും റോസീമോൾ അച്ഛന്റെ അടുത്തേക്ക് ചാടാൻ വേണ്ടി ബഹളം വെക്കുന്നുണ്ട്.