ഞാൻ അവളെ വാരിയെടുത്തുകൊണ്ട് ചിണുങ്ങി .
“എന്താണ് അപ്പൂസേ …”
അപ്പോഴും മഞ്ജുസിന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു ബഹളം വെക്കുന്ന ആദിയെ നോക്കി അവള് ചിണുങ്ങി .
“അതിനു പാല് കൊടുക്കെടി ….”
ഞാൻ അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ട് മഞ്ജുസിനെ നോക്കി .
“സാരി ആയോണ്ട് ഒരു മടി ..ഒക്കെ അഴിക്കണം ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“എന്ന മടിപിടിച്ചു അവിടെ ഇരുന്നോ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു റോസിമോളെയും എടുത്തു എണീറ്റു .
“നീ എങ്ങോട്ടാടാ ?”
ഞാൻ എണീറ്റതും മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . പിന്നെ ആദിയെ ഒരു കൈകൊണ്ട് അവളുടെ ദേഹത്തേക്ക് ചായ്ച്ചു .
“നിക്കെടാ അപ്പൂസേ…ഇപ്പൊ തരാം ”
അവള് അവനെ ആശ്വസിപ്പിച്ചുകൊണ്ട് പുറത്തു തട്ടി .
“പൊറത്തേക്കാ…ഞങ്ങൾ ഒന്ന് ചുറ്റിയിട്ട് വരാം ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ഞങ്ങളോ ?”
മഞ്ജു എന്നെ സംശയത്തോടെ നോക്കി .
“ആഹ്…കീർത്തനയും അഞ്ജുവും ഒക്കെ ഉണ്ട്…”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“അതുശരി..അപ്പൊ നിങ്ങളൊക്കെ കറങ്ങാൻ പോവണല്ലേ..നമ്മള് മാത്രം ഇവിടെ ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
“നമുക്ക് വൈകീട്ട് കറങ്ങാലോ …ഇത് ജസ്റ്റ് ഒന്ന് ചുറ്റാൻ വേണ്ടി അല്ലെ ..ഇപ്പൊത്തന്നെ വരും …”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .
“എവിടെക്കേലും പോ …”
അതുകേട്ടതോടെ മഞ്ജുസ് ദേഷ്യപ്പെട്ടു .
“എന്തൊരു കഷ്ടം ആണിത് …എന്ന നീയും വാ …അല്ലപിന്നെ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഞാൻ ഒന്നും ഇല്ല…”
മഞ്ജുസ് തീർത്തു പറഞ്ഞു .
“അപ്പൊ അതും പറ്റില്ല …പിന്നെ ഞാൻ എന്ത് ചെയ്യും ? ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ ഉമ്മവെച്ചു .
“എടി …പ്ലീസ് ..ഇപ്പൊ വരാം …ഇവിടെ ഇരുന്നിട്ടിപ്പോ എന്താ ?”