ഞാൻ അവളെ ചിരിയോടെ നോക്കി .
“അവന്റെ ഒരു കോമ്പ്രമൈസ് …”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു പിറുപിറുത്തു .
“ആദ്യം പറഞ്ഞു നോക്കണ്ടേ പിന്നെ …എന്തിനാ വെറുതെ ഒരു പ്രെശ്നം ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിക്കാനായി കൈനീട്ടി . പക്ഷെ മഞ്ജുസ് അത് തട്ടിക്കളഞ്ഞു കൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി .
“ചുമ്മാ ഇരി ..ആള്ക്കാര് കാണും ..”
പിന്നെ പയ്യെ പറഞ്ഞു ചിരിച്ചു ചുറ്റും കണ്ണോടിച്ചു .
“എന്താ ശരിക്ക് ഉണ്ടായേ ? അച്ചുനെ ശരിക്കും മറ്റവൻ പിടിച്ചോ ?”
ഞാൻ മഞ്ജുസിന്റെ കാതിൽ സ്വകാര്യം പോലെ തിരക്കി .
“ഹ്മ്മ്…അവന്മാര് ഞങ്ങളുടെ ഇടയിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുവായിരുന്നു ..അതിന്റെ ഇടയിൽ ആ ചെറുക്കൻ അറിയാത്ത ഭാവത്തിന് അവളുടെ പൊറകില് ഒന്ന്…”
മഞ്ജുസ് ചെറിയ ദേഷ്യത്തോടെ പറഞ്ഞു നിർത്തി .
“ഹ്മ്മ്….”
ഞാൻ ഒന്ന് അമർത്തി മൂളി .
“അങ്ങനെ ഉള്ള ആ പട്ടികളുടെ അടുത്ത് നിന്റെ കോംപ്രമൈസ്സ് ടോക്ക് …നാണംകെട്ടവൻ ”
മഞ്ജുസ് എന്നെ നുള്ളികൊണ്ട് പല്ലിറുമ്മി .
“എനിക്ക് നിനക്കിട്ടു ഒന്ന് തരാനാ അപ്പൊ തോന്നിയത് …”
മഞ്ജുസ് ആരോടെന്നില്ലാതെ പിറുപിറുത്തു .
“ഹി ഹി…”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
“കിണിക്കല്ലേ…ഒരു പള്ളിലച്ചൻ വന്നേക്കുന്നു …”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .
“പിന്നെന്തു വേണമെന്നാ ഈ പറയുന്നേ ? ഇത് സിനിമ ഒന്നും അല്ല മൂന്നുപേരെ ഒന്നിച്ചു ഇടിച്ചിടാൻ ..”
ഞാൻ അവളെ നോക്കി കൈമലർത്തി .
“ഹ്മ്മ് …അതൊക്കെ പോട്ടെ നിനക്ക് ആ തേങ്ങ എവിടുന്നു കിട്ടി ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“കയ്യിൽ ഉണ്ടായിരുന്നു . ഒരു അമ്മുമ്മ നിര്ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചതാ ,എന്തായാലും ഉപകാരപ്പെട്ടു . അല്ലേൽ നിന്റെ തന്തപ്പിടി റോഡിൽ കിടന്നേനെ ”
ഞാൻ അവളെ ഒന്ന് താങ്ങിക്കൊണ്ട് ചിരിച്ചു .
“ആഹ്..എന്ന അവന്മാര് വിവരം അറിയും ..”
മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ടു .
“പിന്നെ ..നീ ഒലത്തും …ധൈര്യം ഉണ്ടേൽ എന്നോട് മുട്ടിനോക്കെടി..നീയൊക്കെ ഒരു മൂലക്ക് കിടക്കും ”
ഞാൻ അവളുടെ കയ്യിൽ എന്റെ കൈകോർത്തുകൊണ്ട് പല്ലിറുമ്മി .
“അയ്യടാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“നീ എന്ത് ധൈര്യത്തിലാ അവനെ പോയി അടിച്ചേ ?”