രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

ഞാൻ അതുകേട്ടു ചിരിച്ചു .”ഹ്മ്മ്..എന്തായാലും ഞാൻ വിചാരിച്ച പോലെ അല്ല …”
ആ ഡയലോഗ് മഞ്ജുസ് ആണ് എന്നെ നോക്കി പറഞ്ഞത് . അതിന്റെ അർത്ഥമായിട്ട് അവള് ഉദ്ദേശിച്ചത് എന്താണോ എന്തോ…

“മതി ..പിള്ളേരെ ..ഇനി ഇപ്പൊ വല്ലോം കഴിച്ചിട്ട് റൂമിൽ പോകാം..”
മഞ്ജുസിന്റെ അമ്മ കൂട്ടം കൂടിനിന്നു പ്രസംഗിക്കുന്ന ഞങ്ങളെ നോക്കി വഴക്കു പറയാൻ തുടങ്ങി .

“എന്താ അളിയാ..ഇനി ഇപ്പൊ അതല്ലേ നല്ലത് ? മനുഷ്യന്റെ മൂഡ് ഒക്കെ പോയി ”
മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനെ ചോദ്യ ഭാവത്തിൽ നോക്കി .

“ഹ്മ്മ്..അത് മതി …”
പുള്ളിയും സമ്മതിച്ചു . അപ്പോഴേക്കും ആദിയുടെ കരച്ചിൽ ഒക്കെ മാറ്റിക്കൊണ്ട് എൻെറ അമ്മ അങ്ങോട്ടേക്കെത്തി .അതോടെ മഞ്ജുസ് ഓടിച്ചെന്നു അവനെ കയ്യിലെടുത്തു .

“അമ്മേടെ മുത്തേ …അപ്പൂസിനു വേനച്ചോ?”
അവള് ചിണുങ്ങിക്കൊണ്ട് ആദിയുടെ കവിളിൽ അമർത്തി ചുംബിച്ചു അവനെ കൊഞ്ചിച്ചു .

“സാരല്യടാ..പോട്ടെ പോട്ടെ …”
മഞ്ജുസ് അവനെ തോളിലേക്കിട്ടുകൊണ്ട് അവന്റെ പുറത്തു തട്ടി തഴുകി .അതോടെ അവനും അവളെകെട്ടിപിടിച്ചുകൊണ്ട് തോളിലേക്ക് ചാഞ്ഞു കിടന്നു .

“ചാ ച്ചാ..ബൂ ബൂ ”
അത് വഴി പിന്നെയും പോയ നായകളിലൊന്നിനെ ചൂണ്ടി റോസ്‌മോളും എന്റെ കവിളിൽ അടിച്ചു .

“ആഹ്….ഇനി നീയും കൂടി അടിച്ചോ ..അല്ലേൽ തന്നെ ചാച്ചൻ ഒരുവിധം ആയി ”
ഞാൻ പെണ്ണിന്റെ കുറുമ്പ് കണ്ടു ചിണുങ്ങി . അതുകേട്ടു കൂടി നിന്നവരും ഒന്ന് പൊട്ടിച്ചിരിച്ചു . അതിനു മാത്രം കോമഡി ഒക്കെ ഞാൻ പറഞ്ഞതിൽ ഉണ്ടോ എന്ന് എനിക്കും മനസിലായില്ല !

അതോടെ രാവിലെ മല കേറാമെന്നുള്ള ചിന്ത ഞങ്ങള് ഉപേക്ഷിച്ചു . മൊത്തം മൂഡ് തന്നെ ചേഞ്ച് ആയി . പിന്നെ എന്റെ വേഷവും കോലവും ഒക്കെ ആകെ പൊടിയും അഴുക്കും ഒക്കെ ആണ് . അതോടെ ഞങ്ങള് തിരികെ റൂമിലേക്ക് മടങ്ങി .

പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു . അവിടെ നിന്ന് തിരിച്ചു റൂമിലേക്ക് നടക്കുന്ന സമയത്തു ഞാനും മഞ്ജുസും ഒപ്പമാണ് നടന്നത് . പിള്ളേരെ അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെ മാറി മാറി എടുത്തു ഞങ്ങൾക്ക് മുൻപേ നടന്നു .

“റൂമിൽ എത്തട്ടെ ..നിനക്ക് ഞാൻ ഒന്ന് തരുന്നുണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *